മാള്‍ ഓഫ് ലൂസിയാനയില്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു: ജീവന്‍ നഷ്ടമായത് മാര്‍ത്ത ഒഡോം എന്ന 17 കാരിയുടേത്

മാള്‍ ഓഫ് ലൂസിയാനയില്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു: ജീവന്‍ നഷ്ടമായത് മാര്‍ത്ത ഒഡോം എന്ന 17 കാരിയുടേത്

ലൂസിയാന: യുഎസിലെ ലുസിയാനയില്‍ മാള്‍ ഓഫ് ലൂസിയാനയില്‍ കഴിഞ്ഞ ദിവസമുണ്ടായ വെടിവെയ്പില്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. 17 കാരിയായ മാര്‍ത്ത ഒഡോം എന്ന പെണ്‍കുട്ടിയാണ് ദാരുണമായി മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 17-കാരനായ മാര്‍ക്കല്‍ ലീയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
മാളിലെ ഫുഡ് കോര്‍ട്ടില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവെപ്പ് ഉണ്ടായത്. . ഈ സംഭവത്തില്‍ അഞ്ചുപേര്‍ക്കു പരിക്കേറ്റിരുന്നു.

പരിക്കേറ്റവരില്‍ 43 വയസ്സുള്ള ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണെന്ന് പൊലീസ് ചീഫ് ടി.ജെ മോര്‍സ് വ്യക്തമാക്കി.അസെന്‍ഷന്‍ എപ്പിസ്‌കോപ്പല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മാര്‍ത്തഓഡോം എല്ലാവര്‍ക്കും പ്രിയങ്കരിയായ വിദ്യാര്‍ഥിനിയായിരുന്നുവെന്നു സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി ഈ സംഭവത്തില്‍ സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതും രണ്ടുപേര്‍ സാക്ഷികളായതുമാണ് സ്‌കൂള്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു പ്രതിയെ കണ്ടെത്താന്‍ പൊലീസ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു. വ്യാഴാഴ്ച പിടിയിലായിരുന്ന അഞ്ചുപേരെ വിട്ടയച്ചതായി പൊലീസ് അറിയിച്ചു.

The victim of the Louisiana mall shooting has been identified as 17-year-old Martha Odom.

Share Email
LATEST excelnclexrn
More Articles
Top