വാഷിംഗ്ടണ്‍: ഇറാന്‍ ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിനു അനുമതി നല്കിയെങ്കിലും ഇറാനെതിരെയുള്ള നാവിക ഉപരോധം തുടരുമെന്നു വ്യക്തമാക്കി അമേരിക്ക. ഇറാനുമായി സമാധാന കരാറിലെത്തും വരെ ഹോര്‍മുസില്‍ നാവിക ഉപരോധം തുടരുമെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത സോഷ്യലില്‍ കുറിച്ചു. ഇറാനുമായി മിക്ക കാര്യങ്ങളിലും ധാരണയിലെത്തിയതിനാല്‍ കുറഞ്ഞ സമയം മാത്രമേ ഉപരോധം തുടരേണ്ടിവരൂവെന്നും ട്രംപ് പറഞ്ഞു. എന്നാല്‍, ഹോര്‍മുസ് തുറന്നിട്ടും യുഎസ് നാവിക ഉപരോധം തുടരുന്നത് വെടിനിര്‍ത്തല്‍ ലംഘനമാണെന്ന് ഇറാന്‍ പ്രതികരിച്ചു.
ലെബനനില്‍ ആക്രമണം നടത്തുന്നതില്‍ നിന്ന് താന്‍ ഇസ്രായേലിനെ വിലക്കിയതായും യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കാന്‍ ഇറാന്‍ സമ്മതിച്ചതായും ട്രംപ് അവകാശപ്പെട്ടു. മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയ പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിനും സൈനിക മേധാവി അസിം മുനീറിനും ട്രംപ് നന്ദി പറഞ്ഞു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ ഇടപെടലിന് നന്ദി അറിയിച്ച് ട്രംപ് നാറ്റോയെ തള്ളിപ്പറയുകയും ചെയ്തു. ഹോര്‍മുസില്‍ ഇടപെടാമെന്ന് നാറ്റോ സൈനിക സഖ്യം തന്നെ അറിയിച്ചെന്നും എന്നാല്‍ ആവശ്യമില്ലെന്ന് താന്‍ മറുപടി നല്‍കിയെന്നും ട്രംപ് അവകാശപ്പെട്ടു.
ഇസ്രയേല്‍- ലെബനന്‍ താത്കാലിക വെടിനിര്‍ത്തലിന്റെ പത്ത് ദിവസമാണ് ഹോര്‍മുസ് പൂര്‍ണമായും തുറന്നു കിടക്കുകയെന്നാണ് ഇറാന്റെ പ്രഖ്യാപനം. ഇത്രയും ദിവസം ഹോര്‍മുസ് തുറന്നു കിടക്കുമെന്നു ഇറാന്‍ വിദേശകാര്യ മന്ത്രി അബാദ് അരാഗ്ചി വ്യക്തമാക്കി. വെടിനിര്‍ത്തല്‍ അവസാനിക്കുന്നതു വരെ എല്ലാ വാണിജ്യ കപ്പലുകള്‍ക്കും യാത്ര ചെയ്യാമെന്നും അദ്ദേഹം എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
Trump says naval blockade on Iran will remain until peace deal is reached













