ഇറാനുമായുള്ള സമാധാന കരാറായില്ലെങ്കില്‍ ബോംബ് ആക്രമണമെന്ന മുന്നറിയിപ്പുമായി ട്രംപ്

ഇറാനുമായുള്ള സമാധാന കരാറായില്ലെങ്കില്‍ ബോംബ് ആക്രമണമെന്ന മുന്നറിയിപ്പുമായി ട്രംപ്

വാഷിംഗ്ടണ്‍: ഇറാനുമായുള്ള സമാധാന ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ ബോംബ് ആക്രമണമുണ്ടാകുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതോടെ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും ശക്തമാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

യുറേനിയം സമ്പുഷ്ടീകരണം ഉള്‍പ്പെടെയുള്ള കാര്യത്തില്‍ തീരുമാനം വേണമെന്നും ആണവ പദ്ധതികള്‍ നിര്‍ത്തിവെയ്ക്കണമെന്നുമാണ് അമേരിക്കന്‍ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ ഇറാന്‍ പരമോന്നത തീരുമാനമെടുക്കാന്‍ അവകാശമുളള രാജ്യമെന്നായിരുന്നു ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറുടെ മറുപടി. വെടിനിര്‍ത്തല്‍ കാലാവധിക്കുള്ളില്‍ കരാര്‍ ഉണ്ടായില്ലെങ്കില്‍ വീണ്ടും ബോംബാക്രമണം ആരംഭിക്കേണ്ടിവരുമെന്ന ട്രംപ് പരാമര്‍ശം സ്ഥിതിഗതികള്‍ക്ക് കൂടുതല്‍ ഗുരുതരമാകുകയാണ്.

ഇതിനിടെ, ആഗോള എണ്ണവ്യാപാരത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഹോര്‍മൂസ് കടലിടുക്ക് തുറന്നതായി ഇറാന്‍ പ്രഖ്യാപിച്ചെങ്കിലും, കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിയന്ത്രണം തുടരുന്നുവെന്ന ആശങ്ക നിലനില്‍ക്കുന്നു. അമേരിക്കയുടെ നാവിക ഉപരോധം തുടരുകയാണെങ്കില്‍ ഈ കടലിടുക്ക് വീണ്ടും അടയ്ക്കാമെന്ന മുന്നറിയിപ്പും ഇറാന്‍ നല്‍കി. അമേരിക്ക ഇറാനെതിരായ ഉപരോധം പൂര്‍ണമായും തുടരുമെന്ന് വ്യക്തമാക്കി.ഇസ്രായേലും ലബനോനും തമ്മിലുള്ള 10 ദിവസത്തെ വെടിനിര്‍ത്തല്‍ നിലവില്‍ തുടരുന്നുണ്ടെങ്കിലും, അത് എത്രത്തോളം നിലനില്‍ക്കും എന്നതില്‍ അനിശ്ചിതത്വമുണ്ട്.

ലെബനോണില്‍ ചില പ്രദേശങ്ങളില്‍ ചെറിയ തോതിലുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും സ്ഥിതി പൂര്‍ണമായി ശാന്തമായിട്ടില്ലെന്ന് സൂചിപ്പിക്കുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിന് ഈ വെടിനിര്‍ത്തല്‍ നിര്‍ണായക ഘട്ടമായി കണക്കാക്കപ്പെ ടുന്നു. റാനുമായുള്ള സമാധാന കരാറില്‍ പ്രധാനമായും നിലനില്ക്കുന്നത് ആണവ പദ്ധതി സംബന്ധിച്ച തീരുമാനവും ഹോര്‍മുസ് കടലിടുക്ക്, യുദ്ധത്തില്‍ ഇറാനുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരം നല്കല്‍ എന്നീ വിഷയങ്ങളിലാണ് ഇപ്പോഴും പ്രധാന ഭിന്നത തുടരുന്നത്.

Trump warns of bomb attack if no peace deal with Iran
Share Email
LATEST excelnclexrn
More Articles
Top