വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തെച്ചൊല്ലി യുഎസ് പ്രതിരോധ സെക്രട്ടറിയും ഡെമോക്രാറ്റിക് അംഗങ്ങളും തമ്മില്‍ കടുത്ത വാക്ക്‌പോര്. യുദ്ധം ആരംഭിച്ചതിനു ശേഷം ജനപ്രതിനിധി സഭയുടെ സായുധ സേനാ സമിതിക്ക് മുന്‍പാകെ ആദ്യമായി മൊഴി നല്‍കാന്‍ എത്തിയപ്പോഴാണ് പ്രതിരോധ സെക്രട്ടറി അതിരൂക്ഷമായ തര്‍ക്കമുണ്ടായത്. യുദ്ധം മേഖലയിലുണ്ടാക്കിയ പ്രത്യാഘാതങ്ങളെക്കുറിച്ചും യുഎസ് സൈനികര്‍ക്കും സാധാരണക്കാര്‍ക്കും ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചും ഡെമോക്രാറ്റ് അംഗം ആദം സ്മിത്ത് വിശദീകരണം തേടി.
നിലവിലെ സംഘര്‍ഷസ്ഥിതി എന്താണെന്നും യുഎസ് ലക്ഷ്യങ്ങള്‍ നേടാനുള്ള പദ്ധതി എന്താണെന്നും അദ്ദേഹം ചോദിച്ചു. പ്രതിരോധ ആണവ പദ്ധതികള്‍ ഇല്ലാതാക്കു കയെന്ന ലക്ഷ്യത്തിലേക്ക് ഈ സൈനിക നടപടി എങ്ങനെയാണ് സഹായിക്കു കയെന്നും സമിതിയില്‍ ഉന്നയിച്ചു. തന്റെ ആദ്യ ഭരണകാലത്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കിയ ഇറാനുമായുള്ള ആണവക്കരാര്‍ വളരെ മോശമായിരുന്നു എന്നായിരുന്നു ഇതിന് ഹെഗ്‌സെത്തിന്റെ മറുപടി.
ഡെമോക്രാറ്റുകളുടെയും ചില റിപ്പബ്ലിക്കന്‍ അംഗങ്ങളുടെയും പരാജയബോ ധത്തോടെയുള്ള വാക്കുകളാണ് നിലവിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഹെഗ്‌സെത്ത് തന്റെ ആമുഖ പ്രസംഗത്തില്‍ തന്നെ തുറന്നടിച്ചു. എന്നാല്‍ യുദ്ധത്തിന്റെ ഒന്നാം ദിവസം മുതല്‍ പ്രതിരോധ സെക്രട്ടറി അമേരിക്കന്‍ ജനതയോട് കള്ളം പറയുകയാണെന്ന് ഡെമോക്രാറ്റിക് അംഗം ജോണ്‍ ഗാരമെന്‍ഡി ആരോപിച്ചു. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങള്‍ വലിയൊരു ദുരന്തമാണെന്നും ലോകമെമ്പാടും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്ന തന്ത്രപരമായ വലിയ മണ്ടത്തരമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുദ്ധത്തിന്റെ 60 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അമേരിക്കയുടെ പ്രധാന വെടിമരുന്നുകള്‍ ഭയപ്പെടുത്തുന്ന നിരക്കില്‍ ചെലവഴിക്കപ്പെട്ടു. ചൈനയെ പ്രതിരോധിക്കാന്‍ ആവശ്യമായതിലും താഴേക്ക് ആയുധശേഖരം കുറഞ്ഞുവെന്നും ഈ യുദ്ധം അമേരിക്കയെ വലിയൊരു പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരി ക്കുന്നതെന്നും ഗാരമെന്‍ഡി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഗാരമെന്‍ഡി ആര്‍ക്ക് വേണ്ടിയാണ് കയ്യടിക്കുന്നതെന്ന് ചോദിച്ച് തിരിച്ചടിച്ച ഹെഗ്‌സെത്ത് യുദ്ധത്തെ പ്രതിസന്ധിയെന്ന് വിളിക്കുന്നത് ശത്രുക്കള്‍ക്ക് സ്വയം പ്രചാരണം നല്‍കുന്നതിന് തുല്യമാണെന്നും സമിതിയില്‍ വാദിച്ചു. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചുപൂട്ടാനുള്ള സാധ്യത പരിഗണിച്ചിരുന്നോ എന്ന മൗള്‍ട്ടന്റെ ചോദ്യത്തിന് പെന്റഗണ്‍ ഈ തീരുമാനത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചിരുന്നു എന്നാണ് ഹെഗ്‌സെത്ത് നല്‍കിയ മറുപടി.
എന്നാല്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുന്നത് തടയുന്നതില്‍ പ്രതിരോധ വകുപ്പ് പരാജയപ്പെടുകയാണുണ്ടായത്. ഇത് ആഗോളതലത്തില്‍ എണ്ണവില കുതിച്ചുയരുന്നതിനും വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കും കാരണമായി. ഇതേത്തുടര്‍ന്ന് ഇറാന്റെ തുറമുഖങ്ങള്‍ ഉപരോധിച്ച് വാഷിംഗ്ണ്‍ തിരിച്ചടിച്ചു. 20 വര്‍ഷത്തിലധികമുള്ള കാലയളവിനിടയില്‍ ഇതാദ്യമായി മൂന്ന് വിമാനവാഹിനി ക്കപ്പലുകളാണ് യുഎസ് പശ്ചിമേഷ്യയില്‍ വിന്യസിച്ചിരിക്കുന്നത്.
US Defense Secretary and Democratic members clash over Iran war















