വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മില്‍ എട്ടാഴ്ച്ചയായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായുള്ള രണ്ടാംഘട്ട ചര്‍ച്ചകള്‍ തിങ്കളാഴ്ച്ച ഇസ്‌ളാമാബാദില്‍ ആരംഭിക്കുമെന്നു റിപ്പോര്‍ട്ട് . രുരാജ്യങ്ങളിലെയും നയതന്ത്ര പ്രതിനിധികള്‍ ചര്‍ച്ചയ്ക്കായി തിങ്കളാഴ്ച ഇസ്ലാമാബാദില്‍ എത്തുമെന്ന് ഇറാനിയന്‍ പ്രതിനിധികളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങള്‍ ഊര്‍ജ്ജിതമാകുന്നതിന്റെ ഭാഗമായാണ് ഈ സന്ദര്‍ശനം. ചര്‍ച്ചയ്ക്ക് മുന്നോടിയായി
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനും നയതന്ത്ര പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളെക്കുറിച്ച് നേതാക്കള്‍ ചര്‍ച്ച ചെയ്തു.
അന്റാലിയ ഡിപ്ലോമസി ഫോറത്തിന്റെ ഭാഗമായാണ് ഈ നിര്‍ണ്ണായക കൂടിക്കാഴ്ചകള്‍ നടന്നത്.അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പാകിസ്ഥാന്‍ സൈനീക മേധാവി അസിം മുനീര്‍ വ്യാഴാഴ്ച ടെഹ്റാനില്‍ ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഉടലെടുത്തിട്ടുള്ള തര്‍ക്കങ്ങളില്‍തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാന്‍. നേരത്തെ നടന്ന ആദ്യഘട്ട ചര്‍ച്ചകളില്‍ പുരോഗതിയില്ലാതെ അവസാനിച്ചതിനെത്തുടര്‍ന്ന് രണ്ടാം ഘട്ടത്തിനുള്ള കളമൊരുക്കുകയാണ് ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
US-Iran second round of peace talks to be held in Islamabad on Monday, report says













