swayamvara
pulimoottil

അമേരിക്കന്‍ നേവല്‍ സെക്രട്ടറി ജോണ്‍ ഫെലന്‍ പടിയിറങ്ങി

അമേരിക്കന്‍ നേവല്‍ സെക്രട്ടറി ജോണ്‍ ഫെലന്‍ പടിയിറങ്ങി

വാഷിംഗടണ്‍: അമേരിക്കന്‍ നേവല്‍ സെക്രട്ടറി ജോണ്‍ പെലന്‍ പടിയിറങ്ങി. ഫെലന്റെ സ്ഥാനമൊഴിയല്‍ ബുധനാഴ്ച്ച യാണ് പെന്റഗണ്‍ സ്ഥിരീകരിച്ചത്. എന്നാല്‍ ഇദ്ദേഹത്തിന്റെ പെട്ടെന്നുള്ള പടിയിറക്ക ത്തിന്റെ കാരണമെന്തെന്ന് പെന്റഗണ്‍ വ്യക്തമാക്കിയിട്ടില്ല.

ജോണ്‍ ഫെലന്‍ ഒഴിയുന്ന സ്ഥാനത്തേക്ക് അണ്ടര്‍സെക്രട്ടറി ഹംഗ് കാവോയെ താല്‍ക്കാലികമായി നിയമിച്ചതായി പെന്റ ഗണ്‍ വക്താവ് ഷോണ്‍ പാര്‍നെല്‍ അറിയിച്ചു. ട്രംപിന്റെ വിശ്വസ്തനായി അറി യപ്പെടുന്ന വ്യക്തിയാണ് ഹംഗ് കാവോ.

കഴിഞ്ഞ മാസങ്ങളില്‍ യുഎസ് ആര്‍മി ഓഫീസര്‍ ജനറല്‍ റാന്‍ഡി ജോര്‍ജ് ഉള്‍പ്പെടെയുള്ള നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ നേവി തലപ്പത്തെ മാറ്റം.

2025 ഫെബ്രുവരിയില്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ചാള്‍സ് സിക്യു ബ്രൗണിനെ പിരിച്ചുവിട്ടിരുന്നു.  ഇറാനുമായുള്ള സംഘര്‍ഷം  തുടരുന്ന അതീവ ഗൗരവകരമായ സാഹചര്യ ത്തിലാണ് സൈനിക നേതൃത്വത്തില്‍ ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നത്. നേവി, കോസ്റ്റ് ഗാര്‍ഡ്, എന്‍.എസ്.എ തുടങ്ങിയ തന്ത്രപ്രധാന വിഭാഗങ്ങളുടെ തലവന്മാരെ മാറ്റുന്നത് അമേരിക്കയുടെ പ്രതിരോധ സന്നദ്ധതയെ ബാധിക്കുമോ എന്ന ആശങ്ക ഡെമോക്രാറ്റിക് പാര്‍ട്ടിയും മറ്റ് പ്രതിരോധ വിദഗ്ധരും ഉന്നയിക്കുന്നുണ്ട്.

തനിക്ക് വിശ്വാസമുള്ള നേതാക്കളെ സൈന്യത്തിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കാ നാണ് പ്രസിഡന്റ് ശ്രമിക്കുന്നതെന്ന് പ്രതി രോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കുമ്പോഴും, സൈന്യത്തെ രാഷ്ട്രീ യവല്‍ക്കരിക്കാനുള്ള നീക്കമാണിതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.

US Navy Secretary John Phelan resigns

Share Email
LATEST excelnclexrn
Top