വാഷിംഗ്ടൺ : അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അവസാ നിപ്പിക്കു ന്നതിനായി പാകിസ്ഥാനിൽ നടത്തുന്ന സമാധാന ചർച്ചയുടെ രണ്ടാംഘട്ടത്തിൽ അനിശ്ചിതത്വം. ശനിയാഴ്ച പാക്കിസ്ഥാ നിൽ സമാധാന ചർച്ച നടത്തുമെന്ന് പ്രഖ്യാപനം അമേരിക്ക നടത്തിയപ്പോൾ അത്തരമൊരു ചർച്ചയെ തള്ളി ഇറാൻ രംഗത്ത് വന്നു. എന്നാൽ ഇറാൻ വിദേശ കാര്യ മന്ത്രി ഗൾഫ് രാജ്യങ്ങളിലേക്കും പാക്കിസ്ഥാനിലേക്ക് യാത്ര പ്രഖ്യാപി ച്ചിരിക്കുന്നത് സമാധാന ചർച്ചയുടെ ഭാഗമായാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്‌ചി ഒമാൻ, റഷ്യ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലേക്ക് യാത്ര നടത്തുന്നത് തദ്ദേശ വികസനം ചർച്ച ചെയ്യാനാണെന്ന വാദമാണ് ഉദ്യോഗസ്ഥർ മുന്നോട്ടു വെയ്ക്കുന്നത്.
ഇറാനുമായുള്ള രണ്ടാംഘട്ട ചർച്ച പാക്കി സ്ഥാനിൽ നടക്കുമെന്നും ചർച്ചയിൽ പങ്കെടുക്കുന്നതിനായി യുഎസിന്റെ പശ്ചി മേഷ്യൻ പ്രതിനിധി സ്‌റ്റീവ് വിറ്റ്കോഫും ട്രംപിൻ്റെ മരുമകൻ ജാരദ് കുഷ്‌നറും ശനിയാഴ്ച്‌ച പാക്കിസ്‌ഥാനിലേക്ക് പുറപ്പെടുമെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ഫോക്സ് ന്യൂസിനോടു പറഞ്ഞു.
കഴിഞ്ഞതവണ ചർച്ചയ്ക്ക് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ആയിരുന്നു നേതൃത്വം നൽകിയിരുന്നത് ഇത്തവണ അദ്ദേഹം പങ്കെടുക്കില്ല. ആദ്യം ഉന്നത പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തതിനു ശേഷം ആവശ്യമെന്ന് തോന്നിയാൽ വാൻസ് പാക്കിസ്ഥാ നിലെത്തുമെന്ന് ലെവിറ്റ് കൂട്ടിച്ചേർത്തു. ആദ്യഘട്ട ചർച്ചയിലും വിറ്റ്‌കോഫും കുഷ്‌നറും പങ്കെടുത്തിരുന്നു.
US says second round of talks, Iran says no talks: Uncertainty again in peace talk















