ഇറാന്റെ കൂറ്റന്‍ ചരക്കുകപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക: പശ്ചിമേഷ്യന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു

ഇറാന്റെ കൂറ്റന്‍ ചരക്കുകപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക: പശ്ചിമേഷ്യന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു

വാഷിംഗ്ടണ്‍: അമേരിക്കയുടെ നാവി ഉപരോധം ലംഘിച്ചുവെന്നാരോപിച്ച് ഇറാന്റെ കൂറ്റന്‍ ചരക്കുകപ്പല്‍ യുഎസ് സൈന്യം പിടിച്ചെടുത്തു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലി ലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ടൂസ്‌ക എന്ന ചരക്കുകപ്പലാണ് ഒമാന്‍ ഉള്‍ക്കടലില്‍ വെച്ച് പിടിച്ചെടുത്തത്.വിമാനവാഹിനിക്കപ്പലിനോളം വലുപ്പമുള്ളതാണ് ഈ കപ്പല്‍. അമേരിക്കയും ഇറാനും തമ്മില്‍ ഇന്ന് സമാധാന ചര്‍ച്ച പുനരാരംഭിക്കാനിരിക്കെയുള്ള ഈ കപ്പല്‍ പിടിച്ചടക്കല്‍ മേഖലയിലെ സ്ഥിതിഗതികള്‍ കൂടിതല്‍ വഷളാക്കുമെന്നുറപ്പ്.

അമേരിക്കന്‍ നീക്കത്തിന് ഉടന്‍ പ്രതികരണം ഉണ്ടാകുമെന്നു ഇറാന്‍ ഇതിനോടകം തന്നെ വ്യക്തമാക്കി. സംഭവത്തില്‍തിരിച്ചടി നല്കുമെന്നു ഇറാന്‍ സൈനീക കമാന്‍ഡന്റ് കാത്തം അല്‍ അന്‍ബിയ വ്യക്തമാക്കി

അമേരിക്കന്‍ യുദ്ധക്കപ്പല്‍ മുന്നറിയിപ്പ് നല്കിയിട്ടും ഇറാനിയന്‍ പതാകയുള്ള കപ്പല്‍ യാത്ര തുടര്‍ന്നതിനാലാണ് പിടിച്ചടക്കല്‍ നടത്തിയതെന്നാണ് ട്ര്ംപിന്റെ വിശീകരണം. പിടി്‌ച്ചെടുത്ത കപ്പല്‍ അമേരിക്കന്‍ മറീനുകളുടെ കസ്റ്റഡിയിലാണ്.

ഈ കപ്പല്‍ മുമ്പ് നിയമലംഘനങ്ങളുടെ പേരില്‍ യുഎസ് ട്രഷറി വകുപ്പിന്റെ ഉപരോധ പട്ടികയിലുണ്ടായിരുന്നുവെന്നും, ഇപ്പോള്‍ കപ്പലില്‍ എന്തൊക്കെയുണ്ടെന്ന് പരിശോധിക്കുകയാണെന്നും ട്രംപ് അറിയിച്ചു.

ഇതിനിടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ കാലാവധി അന്തിമ ദിവസങ്ങളിലേക്ക് കടക്കാനിരിക്കെ കപ്പല്‍ പിടിച്ചെടുക്കല്‍ സംഭവം ചര്‍ച്ചകളുടെ ഭാവിയെ കൂടുതല്‍ അനിശ്ചിതമാക്കി. ഹോര്‍മുസ് കടലിടുക്കിലെ അമേരിക്കന്‍ ഉപരോധം തന്നെ ചര്‍ച്ചകളിലെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. ഉപരോധം നീക്കുന്നതുവരെ കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയതോടെ, അമേരിക്കഇറാന്‍ ബന്ധത്തില്‍ വീണ്ടും സംഘര്‍ഷ സാധ്യത ഉയര്‍ന്നിരിക്കുകയാണ്.

US seizes Iranian cargo ship, Middle East tensions intensify

Share Email
Top