വാഷിംഗ്ടണ്‍: ഇറാനുമായുള്ള സംഘര്‍ഷത്തില്‍ അമേരിക്കയ്ക്ക ഇതുവരെ 25 ബില്യണ്‍ ഡോളര്‍ ചെലവായതെന്നു അമേരിക്ക ഹൗസ് ആംഡ് സര്‍വീസ് കമ്മിറ്റിക്കു മുമ്പാകെ പെന്റഗണ്‍ ആക്ടിംഗ് കണ്‍ട്രോളര്‍ ജൂള്‍സ് ഹര്‍സ്റ്റ് മൂന്നാമനാണ് ഇക്കാര്യം അറിയിച്ചത്. യുദ്ധോപകരണങ്ങള്‍ക്കായാണ് ഇതില്‍ കൂടുതല്‍ പണവും വിനിയോഗിച്ചത്.
കൂടാതെ സംഘര്‍ഷത്തിനിടെ കേടുപാടുകള്‍ പറ്റിയ ഉപകരണങ്ങളഉടെ അറ്റകുറ്റപ്പണിക്കായും തുക ചിലവഴിക്കേണ്ടി വന്നു. ഇനിയും കൂടുതല്‍ പണം യുദ്ധ ആവശ്യങ്ങള്‍ക്കായി വേണ്ടി വരുമെന്നും ഹര്‍സ് പറഞ്ഞു.ഇക്കാര്യത്തിനായി പെന്റഗണ്‍ യുഎസ് കോണ്‍ഗ്രസിനെ സമീപിക്കും. ഇറാന്‍ സംഘര്‍ഷം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍.
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും വ്യാഴാച്ച ആംഡ് സര്‍വീസസ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകും. ജോയിന്റ് ചീഫ്് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്‌നും ഇന്നു കമ്മിറ്റി മുമ്പാകെ ഏത്തും.
USA says two-month Iran conflict cost $25 billion















