വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട സമാധാന ചര്‍ച്ചകള്‍ സംബന്ധിച്ച് യുഎസിന്റെ ഔദ്യോഗീക സ്ഥിരീകരണം. രണ്ടാംഘട്ട ചര്‍ച്ചയും പാക്കിസ്ഥാനിലെ ഇസ്‌ളാമാബാദിലായിരിക്കും നടക്കുകയെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കോരലില്‍ ലീവിറ്റ് വ്യക്തമാക്കി.
രണ്ടാഴ്ച്ചത്തെ വെടിനിര്‍ത്തല്‍ ഈ മാസം 22 ന് അവസാനിക്കാനിരിക്കെയാണ് രണ്ടാം ഘട്ട സമാധാന ചര്‍ച്ച സംബന്ധിച്ചുള്ള നീക്കങ്ങള്‍ അതിവേഗം നടക്കുന്നത് ഇതുവരെയുള്ള നയതന്ത്ര ചര്‍ച്ചകള്‍ ഫലപ്രദമാണെന്നും യുദ്ധത്തില്‍ അമേരിക്ക ഔദ്യോഗികമായി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
വെടിനിര്‍ത്തല്‍ നീട്ടാന്‍ വാഷിംഗ്ടണ്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞ ലീവിറ്റ് തുടര്‍ ചര്‍ച്ചകളും പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍ നടക്കുമെന്നും സൂചിപ്പിച്ചു. ഇതിനിടെ ഗള്‍ഫ് മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി വിവിധ ഗള്‍ഫ് രാഷ്ട്ര തലവന്‍ാര്‍ സജീവമായി നീക്കം തുടരുന്നുണ്ട്. യുഎഇ വൈസ് പ്രസിഡന്റുമായി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ചര്‍ച്ച നടത്തി. അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തില്‍ യുഎഇതുടര്‍ച്ചയായി നേരിട്ട ആക്രമണങ്ങള്‍ക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന ആദ്യ ഉന്നതതല ചര്‍ച്ചയാണിത്.
സമാധാന ചര്‍ച്ചകളില്‍ പാകിസ്ഥാന്റെ പങ്കിനെ അമേരിക്ക പുകഴ്ത്തി. ചര്‍ച്ചകളിലെ ഏക മധ്യസ്ഥന്‍ പാകിസ്ഥാനാണെന്നും അവരുടെ ഇടപെടലുകള്‍ അഭിനന്ദനാര്‍ഹ മാണെന്നും ലീവിറ്റ് പറഞ്ഞു.
അതിനിടെ പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ടെഹ്റാനി ലെത്തി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയുമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ചകള്‍ക്ക് ആതിഥ്യമരുളുന്ന പാകിസ്ഥാനോട് അരഗ്ചി നന്ദി അറിയിച്ചു. മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും ഇറാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇറാന്‍ – പാക് ബന്ധം ശക്തമാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പ്രതികരിച്ചു.
White House confirms second round of Iran-US talks; talks to be held in Islamabad, says Carolyn Leavitt













