ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെ വെടിവെപ്പ്: പ്രസിഡന്റും മെലാനിയയും സുരക്ഷിതർ; അക്രമി പിടിയിൽ

ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെ  വെടിവെപ്പ്: പ്രസിഡന്റും മെലാനിയയും സുരക്ഷിതർ; അക്രമി പിടിയിൽ

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്. വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച വാർഷിക വിരുന്നിനിടെയാണ് (White House Correspondents’ Dinner) നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. അക്രമി എട്ടുതവണ വെടിയുതിർത്തതായാണ് റിപ്പോർട്ടുകൾ. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻതന്നെ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെയും പ്രഥമ വനിത മെലാനിയ ട്രംപിനെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.യുഎസ് ഭരണകൂടത്തിലെ പ്രമുഖരും മാധ്യമപ്രവർത്തകരും ഒന്നടങ്കം പങ്കെടുത്ത ചടങ്ങിലുണ്ടായ വെടിവെപ്പ് വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്. വെടിയൊച്ച കേട്ടതോടെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വേദിയിലേക്ക് കുതിച്ചെത്തുകയും പ്രസിഡന്റിനെ വലയം ചെയ്ത് സുരക്ഷിതമായി പുറത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു. വെടിവെപ്പിൽ ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളില്ല.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. അതീവ സുരക്ഷാ മേഖലയിലുണ്ടായ ഈ സംഭവം അമേരിക്കൻ ഭരണകൂടത്തെയും സുരക്ഷാ ഏജൻസികളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

ഇതിനിടെ, പ്രതിഷേധക്കാർ ഹോട്ടലിന് പുറത്ത് തടിച്ചുകൂടിയതും സംഘർഷാവസ്ഥ വർദ്ധിപ്പിച്ചു. വേദിയിൽ നിന്ന് മാറ്റിയ പ്രസിഡന്റും കുടുംബവും സുരക്ഷിതരാണെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.

ചടങ്ങിൽ ഹാസ്യപരിപാടികൾ നടന്നു കൊണ്ടിരിക്കെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ വേദിയിലെത്തി പ്രസിഡന്റിനെയും സംഘത്തെയും മാറ്റിയത്. ഇതോടെ ഹോട്ടലിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരും വിശിഷ്ടാതിഥികളും ഉൾപ്പെടെയുള്ളവർ പരിഭ്രാന്തരായി. ഹോട്ടലിന്റെ പരിസരത്ത് പ്രതിഷേധക്കാർ തടിച്ചുകൂടുകയും സുരക്ഷാ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിക്കുകയും ചെയ്തതാണ് സുരക്ഷാ ഏജൻസികളെ ഇത്തരമൊരു മുൻകരുതൽ നടപടിക്ക് പ്രേരിപ്പിച്ചത്. പ്രസിഡന്റിനെ മാറ്റിയതിന് പിന്നാലെ ഹോട്ടലിൽ കർശനമായ ലോക്ക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്തു.

വാർഷിക വിരുന്നിൽ പങ്കെടുക്കുന്ന അതിഥികളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് സീക്രട്ട് സർവീസ് അറിയിച്ചു. പ്രതിഷേധക്കാർ ഹോട്ടലിന്റെ ജനാലകൾക്ക് നേരെ ചുവന്ന പെയിന്റ് ഒഴിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. .

Share Email
Top