ലക്നൗ: ഉത്തർപ്രദേശിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിലും അതിശക്തമായി പെയ്തി റങ്ങിയ മഴയിലും നൂറുകണക്കിന് ആളുക ൾക്ക് ജീവഹാനി. നിരവധി വാഹന ങ്ങൾ തകരുകയും നൂറുകണക്കിന് വീടുകൾക്ക് കേടുപാടുകൾ സംഭവിക്കു കയും ചെയ്തു. കൊടുങ്കാറ്റിൽ വ്യാപകമാ യി മരങ്ങൾ കടപുഴകി വീണു.
യുപിയിലെ ബറേലിയിൽ കൊടുങ്കാറ്റിൽ യുവാവ് പറന്നുപോയി. ബറേലി ജില്ലയിലെ ബാമിയാന സ്വദേശി നാൻഹെ മിയാനാണ് അപകടം പറ്റിയത്. കൊടുങ്കാറ്റിൽ തകര ഷെഡിനൊപ്പം ഇയാൾ പറന്നുപോകുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. കാറ്റിൽ നിന്ന് ഷെഡ് സംരക്ഷിക്കാൻ കയറിൽ പിടിച്ചു നിൽക്കുകയായിരുന്നു നാൻഹെ. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ നാൻഹെ നിലവിൽ ആശുപത്രി യിൽ ചികിത്സയിലാണ്.
പ്രയാഗ്‌രാജ് മേഖലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് ജീവഹാനി സംഭവിച്ചത്. ഇവിടെ 21 പേർ മരിച്ചു, ഭദോഹിയിൽ 18 ഉം, മിർസാപൂരിൽ 15 ഉം ഫത്തേപൂരിൽ 10, ഉന്നാവോയിലും ബദൗണിലും ആറ് വീതവും പ്രതാപ്ഗഡിലും ബറേലിയിലും നാല് വീതവും സിതാപൂർ, റായ്ബറേലി, ചന്ദൗലി എന്നിവിടങ്ങളിൽ രണ്ട് വീതവും പേർ മരണപ്പെട്ടു.
മരങ്ങൾ കടപുഴകി വീണ് റോഡുകളിലെ ഗതാഗതം തടസ്സപ്പെട്ടു, ഭാദോഹിയിലെ റാംപൂരിൽ പാലം തകർന്നതിനെ തുടർന്ന് നിരവധി പേർ ഗംഗയിൽ വീണതായും സൂചനയുണ്ട്.
100 dead, many injured in storm and torrential rain in Uttar Pradesh















