വാഷിംഗടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സില്‍ നിന്നും പരിശീലനം ലഭിച്ച ഭീകരന്‍ അറസ്റ്റില്‍. ഇവാങ്ക ട്രംപിനെ വധിക്കാന്‍ വന്‍ ഗൂഢാലോചന നടത്തിയതായി റിപ്പോര്‍ട്ട്. ഇറാനെതിരെ അമേരിക്ക ശക്തമായ സൈനിക ആക്രമണം ആരംഭിച്ച പശ്ചാത്തലത്തിലാണ് ഈ വധശ്രമറിപ്പോര്‍ട്ട പുറത്തുവരുന്നത്.
മുഹമ്മദ് ബാഖിര്‍ സാദ് ദാവൂദ് അല്‍ സാദി എന്ന ഭീകരനാണ് ഇവാങ്കയെ ലക്ഷ്യമിട്ടത്.ഇവാങ്കയെ വധിക്കാന്‍ ശ്രമിച്ച ഭീകരനെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘ദി ന്യൂയോര്‍ക്ക് പോസ്റ്റ്’ ആണ് പുറത്തുവിട്ടത്. മുന്‍പ് അമേരിക്ക നടത്തിയ സൈനിക ആക്രമണ ത്തില്‍ കൊല്ലപ്പെട്ട തന്റെ ഗുരുവോടുള്ള പ്രതികാരം വീട്ടാനാണ് ഇയാള്‍ ഈ ആക്രമണത്തിന് പദ്ധതിയിട്ടത്.. തുര്‍ക്കിയില്‍ വെച്ച് അറസ്റ്റിലായതിന് ശേഷം അമേരിക്കയിലേക്ക് കൊണ്ടുപോയി 32 കാരനായ ഈ ഇറാഖി പൗരന്‍, ഡൊണാള്‍ഡ് ട്രംപ് തന്റെ ആദ്യ ഭരണകാലത്ത് 2020-ല്‍ ഇറാന്റെ പ്രമുഖ സൈനിക തലവന്‍ ഖാസിം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചതിന് പകരമായി ട്രംപിന്റെ കുടുംബത്തോട് പ്രതികാരം ചെയ്യുമെന്ന് ശപഥം ചെയ്തിരുന്നു.
ഇറാന്‍ സൈന്യമായ ഐആര്‍ജിസിയുടെ കീഴിലുള്ള പ്രത്യേക വിഭാഗമായ ഖുദ്സ് ഫോഴ്‌സിന്റെ തലവനായിരുന്ന സുലൈമാനി 2020 ജനുവരി 3-ന് ബാഗ്ദാദ് എയര്‍പോര്‍ട്ടിന് സമീപം വെച്ചുണ്ടായ യുഎസ് ഡ്രോണ്‍ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. അല്‍ സാദി ഫ്‌ലോറിഡയിലെ വീടിന്റെ ബ്ലൂപ്രിന്റുമായാണ് പിടിയിലായത്.
അല്‍ സാദി നടത്തിയ ഈ വധഭീഷണി വെറുമൊരു വാക്കല്ലായിരുന്നുവെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാ്ക്കുന്നു. തുര്‍ക്കിയില്‍ വെച്ച് ഇയാളെ അറസ്റ്റ് ചെയ്യുന്ന സമയത്ത്, ഇവാങ്ക ട്രംപിന്റെ ഫ്‌ലോറിഡയിലുള്ള വസതിയുടെ കൃത്യമായ രേഖകളും മറ്റ് പ്രധാന സുരക്ഷാ വിവരങ്ങളും ഇയാളുടെ കൈവശം ഉണ്ടായിരുന്നതായി ന്യൂയോര്‍ക്ക് പോസ്റ്റ് വ്യക്തമാക്കി.
ഇതിനുപുറമെ, 2021-ല്‍ ഇവാങ്കയും ഭര്‍ത്താവ് ജാരെഡ് കുഷ്നറും താമസിക്കുന്ന ഫ്‌ലോറിഡയിലെ വസതി ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ മാപ്പ് അല്‍ സാദി തന്റെ എക്‌സ് (ട്വിറ്റര്‍) അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രത്തോടൊപ്പം ‘പ്രതികാരം എന്നത് സമയത്തിന്റെ മാത്രം പ്രശ്‌നമാണ്’ എന്ന ഭയപ്പെടുത്തുന്ന ഭീഷണിയും ഇയാള്‍ കുറിച്ചിരുന്നു.
Attempted assassination of Trump’s daughter; Iraqi terrorist arrested in Turkey













