swayamvara
pulimoottil

ഡിഎച്ച്എസിന് ഫണ്ട് അനുവദിക്കുന്ന ബില്‍ പാസായി: മാസങ്ങള്‍ നീണ്ടു നിന്ന ഭാഗീക അടച്ചുപൂട്ടലിന് വിരാമം

ഡിഎച്ച്എസിന് ഫണ്ട് അനുവദിക്കുന്ന ബില്‍ പാസായി: മാസങ്ങള്‍ നീണ്ടു നിന്ന ഭാഗീക അടച്ചുപൂട്ടലിന് വിരാമം

വാഷിംഗ്ടണ്‍ :യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പി(ഡിഎച്ചഎസ്)നു ഫണ്ട് അനുവദിക്കുന്നതിനുളള ബില്ലന് അമേരിക്കന്‍ സെനറ്റിന്റെ അംഗീകാരം. ഇതോടെ മാസങ്ങള്‍ നീണ്ട ഡിഎച്ച്എസിലെ ഭാഗീക അടച്ചുപൂട്ടലിനു വിരാമമായി. ശബ്ദവോ ട്ടോടെയാണ് ബില്‍ പാസായത്. ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ഒഴികെ ഡിഎച്ച്എസിലെ എല്ലാ ഏജന്‍സികള്‍ക്കും ഈ ബില്ല് പാസായതോടെ ഫണ്ടുകള്‍ ലഭ്യമാകും.

സെനറ്റ് ബില്‍ പാസാക്കിയതിനു പിന്നാലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യാഴാഴ്ച ഉച്ചയ്ക്ക് ബില്ലില്‍ ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഇതോടെ 76 ദിവസമായി നീണ്ടുനിന്ന റെക്കോര്‍ഡ് ദൈര്‍ഘ്യമുള്ള ഡിഎച്ച്എസ് ഷട്ട്ഡൗണ്‍ അവസാനിച്ചു. ഫണ്ടിംഗ് ബില്‍ പാസായതോടെ ഡിഎച്ച്എസിനു കീഴിലുളള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍,ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി, കോസ്റ്റ് ഗാര്‍ഡ്, സീക്രട്ട് സര്‍വീസ്, സൈബര്‍സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി ഏജന്‍സി എന്നിവയ്ക്ക് ഫണ്ടുകള്‍ ലഭിക്കും. . എന്നാല്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഐസിഇ) കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി ) എന്നിവയ്ക്കുള്ള ഫണ്ടിംഗ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഈ ഏജന്‍സികള്‍ക്ക് ഫണ്ടിംഗ് നല്‍കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രത്യേകം ബജറ്റ് ബില്‍ തയ്യാറാക്കുകയാണ്. ”റീകോണ്‍സിലിയേഷന്‍” എന്ന പ്രക്രിയയിലൂടെ ഡെമോക്രാറ്റുകളുടെ പിന്തുണ ഇല്ലാതെയും നിയമം പാസാക്കാന്‍ ഇത് സഹായി ക്കുമെന്നാണ് അറിയുന്നത്. ഇതിനായി ബുധനാഴ്ച രാത്രി ഹൗസ് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഒരു ബജറ്റ് രൂപരേഖ അംഗീകരിച്ചു. ഇത് ഐസിഇക്കും സിബിപിക്കും ശേഷിക്കുന്ന കാലയളവിലേക്ക് ബില്യണ്‍ ഡോളര്‍ ഫണ്ടിംഗ് നല്‍കും. മിനിയാപോളിസില്‍ ട്രംപിന്റെ ഇമിഗ്രേഷന്‍ നടപടികള്‍ക്കിടെ ഫെഡറല്‍ ഏജന്റുമാര്‍ വെടിവെയ്പില്‍ രണ്ട് അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ഡിഎച്ച്എസ് ഫണ്ടിംഗ് സംബന്ധിച്ച തര്‍ക്കം ശക്തമായത്. ഐസിഇ, സിബിപി എന്നിവയുടെ പ്രവര്‍ത്തന രീതികളില്‍ പരിഷ്‌ക്കാരങ്ങള്‍ ഇല്ലാതെ ഫണ്ടിംഗ് പിന്തുണയ്ക്കില്ലെന്ന് ഡെമോക്രാറ്റുകള്‍ പറഞ്ഞു.

Bill to fund DHS passes, ending months-long partial shutdown

Share Email
LATEST excelnclexrn
Top