pulimoottil

മൊറോക്കോയില്‍ സൈനീകാഭ്യാസത്തിനിടെ കാണാതായ അമേരിക്കന്‍ സൈനികയുടെ മൃതദേഹം കണ്ടെത്തി

മൊറോക്കോയില്‍ സൈനീകാഭ്യാസത്തിനിടെ കാണാതായ അമേരിക്കന്‍ സൈനികയുടെ മൃതദേഹം കണ്ടെത്തി

വാഷിംഗ്ടണ്‍: മൊറോക്കോയില്‍ സൈനീകാഭ്യാസത്തിനെത്തിയതിനു ശേഷം കാണാതായ അമേരിക്കന്‍ സൈനീകയുടെ മൃതദേഹം കണ്ടെത്തി. 19 വയസുകാരിയായ മരിയ സൈമണ്‍ കോളിംഗട്ണ്‍ എന്ന സൈനീകയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സൈനീകാഭ്യാസത്തിനെത്തി കാണാതായ രണ്ടാമത്തെ സൈനികയുടെ മൃതദേഹം കണ്ടെത്തിയതായും വിവിധ രാജ്യങ്ങള്‍ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും അമേരിക്കന്‍ സൈനീക വക്താവ് വ്യക്തമാക്കി.

കരസേനയും വ്യോമസേനയും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്.
ഫ്ളോറിഡയിലെ ടവാരസില്‍ നിന്നുള്ള 19-കാരിയായ മരിയയുടെ മൃതദേഹം മൊറോക്കോയിലെ ഗ്വെല്‍മിം സൈനിക ആശുപത്രിയിലേക്ക് മൊറോക്കന്‍ സൈനിക മാറ്റി. എയര്‍ ആന്‍ഡ് മിസൈല്‍ ഡിഫന്‍സ് ക്രൂ അംഗമായിരുന്ന മരിയ കോളിംഗ്ടണ്‍ ജര്‍മനിയിലെ ആന്‍സ്ബാക്കില്‍ സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

2023-ല്‍ യു.എസ്. സൈന്യത്തിന്റെ ഡിലേഡ് എന്‍ട്രി പ്രോഗ്രാമില്‍ ചേര്‍ന്ന മരിയ 2024ലാണ് സൈനീക സേവനം ആരംഭിച്ചത്. ഒക്ലഹോമയിലെ ഫോര്‍ട്ട് സില്ലില്‍ അടിസ്ഥാന പരിശീലനവും പ്രത്യേക സൈനിക പരിശീലനവും പൂര്‍ത്തിയാക്കിയ അവര്‍ക്ക് ആര്‍മി സര്‍വീസ് റിബണ്‍ ഉള്‍പ്പെടെയുള്ള ബഹുമതികളും ലഭിച്ചിരുന്നു. ഈ മാസം ഒന്നിനാണ് സ്‌പെഷ്യലിസ്റ്റ് പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്.

മേയ് രണ്ടിനാണ് ആഫ്രിക്കന്‍ ലയണ്‍ എന്ന സൈനീക അഭ്യാസത്തിനു ശേഷം മരിയയേയും ഒപ്പമുണ്ടായിരുന്ന സൈനീകനായ കെന്‍ഡ്രിക് ലാമൊന്റിനേയും കാണാതായത്. മൊറോക്കോയിലെ വിനോദയാത്രയ്ക്കിടെ ഇരുവരും പാറക്കെട്ടില്‍ നിന്ന് താഴേക്ക് വീണതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് യു.എസ്. ആര്‍മി സൗത്ത് യൂറോപ്യന്‍ ടാസ്‌ക് ഫോഴ്സ് അറിയിച്ചു.

Body of US soldier missing during military exercise in Morocco found

Share Email
LATEST excelnclexrn
More Articles
Top