ക്രൂയീസ് കപ്പലിലെ ഹാന്റ് വൈറസ് : മൂന്നുപേര്‍ മരണപ്പെട്ടു; രോഗബാധ സംശയിക്കുന്ന മൂന്നുപേരെ വിമാനമാര്‍ഗം നെതര്‍ലന്‍ഡിലെത്തിക്കും

ക്രൂയീസ് കപ്പലിലെ ഹാന്റ് വൈറസ് : മൂന്നുപേര്‍ മരണപ്പെട്ടു; രോഗബാധ സംശയിക്കുന്ന മൂന്നുപേരെ വിമാനമാര്‍ഗം നെതര്‍ലന്‍ഡിലെത്തിക്കും

കേപ് വെര്‍ഡെ: അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന നെതര്‍ലന്‍ഡ് ആസ്ഥാനമായ ക്രൂയിസ് കപ്പലില്‍ ഹാന്റ് വൈറസ് രോഗബാധ സംശയിക്കുന്ന മൂന്നുപേരെ കൂടി അടിയന്തിരമായി ആശുപത്രിയിലേക്ക് മാറ്റാന്‍ നീക്കം. നിലവില്‍ ഹാന്റാവൈറസ് രോഗം ബാധിച്ച് മൂന്നുപേര്‍ മരണപ്പെട്ടിരുന്നു. ഇവരില്‍ നെതര്‍ലന്‍ഡില്‍ നിന്നുള്ള ദമ്പതികളും ഉള്‍പ്പെട്ടിരുന്നു.

കപ്പല്‍ ഇപ്പോള്‍ കേപ് വെര്‍ഡെ തീരത്താണ് . മെഡിക്കല്‍ സംഘങ്ങള്‍ കപ്പലിലെ രണ്ട് സ്റ്റാഫ് അംഗങ്ങളെയും മരിച്ച ഒരാളുമായി അടുത്ത ബന്ധം പുലര്‍ത്തിയ ഒരാളെയും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.കേപ് വെര്‍ഡിലെ അധികാരികള്‍ പറയുന്നതനുസരിച്ച്, രോഗികളുടെ ആരോഗ്യനില വിലയിരുത്തിയ ശേഷം അവരെ ആംബുലന്‍സുകളിലേക്ക് മാറ്റുകയും തുടര്‍ന്ന് നെതര്‍ലാന്‍ഡ്‌സിലേക്ക് എത്തിക്കുകയും ചെയ്യും.

രോഗബാധിതരായ യാത്രക്കാരെ ഒഴിപ്പിക്കാന്‍ രണ്ട് വിമാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന ലോകാരോഗ്യ സംഘടനാ പ്രതിനിധിയായ ഡോ. ആന്‍ ലിന്‍ഡ്സ്ട്രാന്‍ഡ് അറിയിച്ചു. ഇവരെ ഇറക്കിയ ശേഷം കപ്പല്‍ സ്‌പെയിനിലെ ടെനിരീഫ് ദ്വീപിലേക്ക് മടങ്ങും അവിടെ സ്പാനിഷ് ആരോഗ്യ അധികൃതര്‍ കൂടുതല്‍ അന്വേഷണം, ലാബ് പരിശോധനകള്‍, ക്ലിനിക്കല്‍ വിലയിരുത്തലുകള്‍ എന്നിവ നടത്തും.

കപ്പലിലെ യാത്രക്കാരനായ അമേരിക്കന്‍പൗരന്‍ ജാക്ക് റോസ്മരിയന്റെ വാക്കുകള്‍ പ്രകാരം ബാക്കി യാത്രക്കാര്‍ക്ക പ്രശനങ്ങള്‍ ഒന്നുമില്ലെന്നാണ്.

Coronavirus on cruise ship: Three people die; Three suspected cases to be flown to Netherlands

Share Email
Top