എബോളാ വൈറസ് : വ്യാപന സാധ്യതഅതിശക്തമെന്നു ലോകാരോഗ്യ സംഘടന

എബോളാ വൈറസ് : വ്യാപന സാധ്യതഅതിശക്തമെന്നു ലോകാരോഗ്യ സംഘടന

ജനീവ: കോംഗോയില്‍ പടര്‍ന്നുപിടിക്കുന്ന എബോള വൈറസിന്റെ വ്യാപനം അതിശക്തമെന്ന മുന്നറിയിപ്പ് നല്കി ആരോഗ്യവകുപ്പ്. ഇത് രാജ്യം മുഴുവന്‍ വ്യാപിക്കാനുളള സാധ്യതയെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. എബോള വൈറസിന്റെ ‘ബുന്ദിബുഗ്യോ’വകഭേദം കോംഗോ മുഴുവന്‍ അതിശക്തമായി വ്യാപിക്കാനുള്ള സാധ്യതയെന്നാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. നിലവില്‍ ഈ വകഭേതം വൈറസിനെ നിയന്ത്രിക്കാന്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട വാക്‌സിനുകളോ പ്രത്യേക ചികിത്സകളോ ഇല്ലെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

‘നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് എബോള വ്യാപന സാധ്യത ദേശീയ തലത്തില്‍ ‘വളരെ ഉയര്‍ന്നതായി ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ് വ്യക്തമാക്കി.

നിലവിലെ കണക്കുകള്‍ പ്രകാരം കോംഗോയില്‍ ഇതുവരെ 82 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴുപേര്‍ മരണപ്പെട്ടു.എബോള ലക്ഷണങ്ങളോടെ 177 പേര്‍ മരണപ്പെട്ടതായും ഏകദേശം 750 ഓളം പേര്‍ക്ക് രോഗബാധ സംശയിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം അയല്‍രാജ്യമായ ഉഗാണ്ടയി പ്രതിസന്ധിയില്ല.കോംഗോയില്‍ നിന്നും യാത്ര ചെയ്ത് ഉഗാണ്ടയിലെത്തിയ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇതില്‍ ഒരാള്‍ മരണപ്പെട്ടതായും ടെഡ്രോസ് കൂട്ടിച്ചേര്‍ത്തു.

Ebola virus: Risk of spread is high, says World Health Organization

Share Email
Top