swayamvara
pulimoottil

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക വര്‍ണോജ്വലമായ പ്രവര്‍ത്തനോല്‍ഘാടനം: ശൈലജ ടീച്ചറും വി ടി ബല്‍റാമും മുഖ്യാതിഥികളായി പങ്കെടുത്തു

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക വര്‍ണോജ്വലമായ പ്രവര്‍ത്തനോല്‍ഘാടനം: ശൈലജ ടീച്ചറും വി ടി ബല്‍റാമും മുഖ്യാതിഥികളായി പങ്കെടുത്തു

ഹ്യൂസ്റ്റണ്‍: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രവര്‍ത്തനോല്‍ഘാടനം ഹൂസ്റ്റണിലെ വിന്‍ഡം ഹോട്ടലില്‍ സമുജ്ജ്വലമായി നടന്നു. കേരളത്തിലെ സീനിയര്‍ ഇടതുപക്ഷ നേതാവും മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുമായിരുന്ന ശ്രീമതി ശൈലജ ടീച്ചര്‍ ഭദ്രദീപം കൊളുത്തി ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ 2026-27 വര്‍ഷത്തെ നാഷണല്‍ കമ്മറ്റിയുടെയും ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന്റെയും അടുത്ത രണ്ടു വര്ഷങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം നിര്‍വഹിച്ചു. മറ്റൊരു അതിഥിയായിരുന്ന യുവ എം എല്‍ എ ശ്രീ വി ടി ബെല്‍റാം ആശംസാ പ്രസംഗം നടത്തി.

ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമ ലോകം ഇന്ന് മലീമസമാണെന്നും എന്നാല്‍ ഇന്ത്യാ പ്രസ് ക്ലബ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും കെ കെ ശൈലജ ടീച്ചര്‍ ഉല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
മലയാള മാധ്യമ പ്രവര്‍ത്തനം ഒന്ന് വേറെതന്നെയാണെന്നും പലപ്പോഴും ജനാധിപത്യവുമായി ഒരു ബന്ധവും പുലര്‍ത്താത്ത തരത്തില്‍ തങ്ങളുടെ ഇഷ്ടം പോലെ റിപ്പോര്‍ട്ടിങ് നടത്തുന്ന തരത്തിലായിക്കഴിഞ്ഞു എന്നത് ആശങ്കാജനകമാണെന്നും വി ടി ബല്‍റാം എം എല്‍ എ പറഞ്ഞു.

ഇന്ത്യാ പ്രസ് ക്ലബ് ജനറല്‍ സെക്രട്ടറി അനില്‍ ആറന്മുള അതിഥികള്‍ക്ക് സ്വാഗതമാശംസിച്ചു. തുടര്‍ന്ന് യോഗ അധ്യക്ഷനായിരുന്ന പ്രസ് ക്ലബ് പ്രസിഡണ്ട് രാജു പള്ളത്ത് പ്രസ് ക്ലബ്ബിന്റെ അമേരിക്കയിലെയും കേരളത്തിലെയും പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സത്യസന്ധമായി മാതൃകാ മാധ്യമ പ്രവര്‍ത്തനം നടത്തുന്ന കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കാനും അനുമോദിക്കാനും എല്ലാരണ്ടു വര്‍ഷങ്ങള്‍ കൂടുമ്പോഴും പ്രസ് ക്ലബ് നടത്താറുള്ള മാധ്യമശ്രീ അവാര്ഡുകളെക്കുറിച്ചും കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്ഷിപ്പുകളെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു.

സമ്മേളനത്തില്‍ അതിഥിയായിരുന്നു പ്രശസ്ത എഴുത്തുകാരനും നടനുമായ തമ്പി ആന്റണി കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അമേരിക്കന്‍ മലയാളികള്‍ക്കായി ഇന്ത്യ പ്രസ് ക്ലബ് നടത്തിവരുന്ന ഇടപെടലുകളെ പ്രകീര്‍ത്തിച്ചു.

ഇന്ത്യാ പ്രസ് ക്ലബ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ ട്രൈസ്റ്റാര്‍, പ്രസിഡന്റ് ഇലെക്ട് ഷിജോ പൗലോസ് എന്നിവരും ആശംസാ പ്രസംഗങ്ങള്‍ നടത്തി. ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ഫോമാ പ്രസിഡന്റ് ഇലെക്ട് ബിജു തോണിക്കടവില്‍ എന്നിവരും ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ അടുത്ത രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു,

പ്രസ് ക്ലബ് ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഫിന്നി രാജു, സെക്രട്ടറി ജീമോന്‍ റാന്നി എന്നിവര്‍ അടുത്ത രണ്ടു വര്‍ഷത്തെ ചാപ്റ്റര്‍ പ്രവര്‍ത്തനങ്ങളെ വിശദീകരിച്ചു. ഒപ്പം മുന്‍ ചാപ്റ്റര്‍ പ്രസിഡന്റ്മാരായ അനില്‍ ആറന്മുള, ശങ്കരന്‍കുട്ടി പിള്ള, ജോയ് തുമ്പമണ്‍, ജോര്‍ജ് തെക്കേമല, സൈമണ്‍ വളച്ചേരില്‍ എന്നിവരെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.
ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ സഹയാത്രികരും അഭ്യുദയകാംഷികളുമായ സാജ് എര്‍ത്ത് സാജ് റിസോര്‍ട് ഉടമ സാജന്‍, സിഇഒ മിനി സാജന്‍, ജോണ്‍ ടൈറ്റസ്, സജി ഹെഡ്ജ്, ബേബി ഊരാളില്‍, അനിയന്‍ ജോര്‍ജ്, തോമസ് കോശി എന്നിവരും സന്നിഹിതരായിരുന്നു.

മാഗ് പ്രസിഡന്റ് റോയി മാത്യു, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ മധു കൊട്ടാരക്കര, സുനില്‍ തൈമറ്റം, ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് സജി എബ്രഹാം, അറ്റ്‌ലാന്റ ചാപ്റ്റര്‍ പ്രസിഡണ്ട് ഷൈനി അബൂബക്കര്‍, ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡണ്ട് ലിജോ ജോര്‍ജ്, അരുണ്‍ കോവാട്ട് എന്നിവരും സന്നിഹിതരായിരുന്നു.


ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ ട്രെഷറര്‍ വിജു വര്ഗീസ്, മോട്ടി മാത്യു, ഡോ രഞ്ജിത്ത് പിള്ള, ജിജു കുളങ്ങര, ജോണ്‍ വര്‍ഗീസ്, സജി പുല്ലാട്, സുബിന്‍ ബാലകൃഷ്ണന്‍, ജോര്‍ജ് പോള്‍, മിക്കി തുടങ്ങിയവര്‍ സമ്മേളനത്തിന് ചുചുമതല വഹിച്ചു.റെയ്ന സുനില്‍, ആന്‍സി ക്രിസ് എന്നിവര്‍ എംസിമാരായിരുന്നു.


India Press Club of North America Launches Activities with a Grand Event; Shailaja Teacher and V.T. Balram Attend as Chief Guests.

Share Email
LATEST excelnclexrn
Top