കൊച്ചി: മുന്‍ എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. പി ധനപാലന്‍ (76) അന്തരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2009ല്‍ ചാലക്കുടിയില്‍ നിന്നുള്ള ലോക്സഭാംഗമായിരുന്നു.
എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. പറവൂര്‍ നഗരസഭാംഗം, മില്‍മ ചെയര്‍മാന്‍, നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നി നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014 ല്‍ തൃശ്ശൂരില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കേക്കര സീറ്റ് ധനപാലന് നല്‍കിയെങ്കിലും പ്രചാരണം തുടങ്ങിയ ശേഷം പിന്മാറേണ്ടി വന്നു.
എ കെ ആന്റണിയുടെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാള്‍ കൂടിയായിരുന്നു കെപി ധനപാലന്‍.
Former MP and senior Congress leader KP Dhanapalan passes away













