ഭോപ്പാല്‍: മധ്യപ്രദേശിലുണ്ടായ ബോട്ടപകടത്തില്‍ നാലു പേര്‍ക്ക് ദാരുണാന്ത്യം. ജബല്‍പൂരിലെ ബാര്‍ഗി അണക്കെട്ടില്‍ മധ്യപ്രദേശ് വിനോദസഞ്ചാരവകുപ്പിന്റെ ക്രൂയിസ് ബോട്ടാണ് അപകടത്തില്‍പെട്ടത്. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
അമിതഭാരം അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 30 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് വിവരം. അപകടത്തില്‍പ്പെട്ട 15 പേരെ രക്ഷപ്പെടുത്തി. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ജബല്‍പൂര്‍ കളക്ടര്‍ രാഘവേന്ദ്ര സിംഗ് ഉള്‍പ്പെടെയുളള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി.
Four people die in boat accident in Madhya Pradesh















