pulimoottil

ട്രംപിന്റെ ആരോഗ്യ നില മികച്ചത്: മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് വൈറ്റ് ഹൗസ്

ട്രംപിന്റെ ആരോഗ്യ നില മികച്ചത്: മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോഗ്യനില മികച്ചതെന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ ട്രംപിനെ പരിശോധനയ്ക്ക് വിധേയനാക്കിയത്. വൈറ്റ് ഹൗസ് പുറത്തുവിട്ട മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരംപ്രസിഡന്റ് ട്രംപ് മികച്ച ആരോഗ്യനിലയിലാണെന്നും അദ്ദേഹത്തിന്റെ ഹൃദയ, ശ്വാസകോശ, നാഡീവ്യൂഹ പ്രവര്‍ത്തനങ്ങളുടെ പൊതുവായ ശാരീരികക്ഷമതയും ശക്തവും തൃപ്തികരവുമാണെന്നു പ്രസിഡന്റിന്റെ ഡോക്ടറായ യു.എസ്. നേവി ക്യാപ്റ്റന്‍ സീന്‍ ബാര്‍ബെല്ലാ വ്യക്തമാക്കി.

കഴിഞ്ഞ വേനല്‍ക്കാലത്ത് കാല്‍മുട്ടിനും കാലുകള്‍ക്കും വീക്കമുണ്ടായതിനെ തുടര്‍ന്ന് ട്രംപിന് ക്രോണിക് വെനസ് ഇന്‍സഫിഷ്യന്‍സിഎന്ന രോഗാവസ്ഥ സ്ഥിരീകരിച്ചിരുന്നു.ഇപ്പോഴത്തെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍, ‘കാല്‍വിരലുകള്‍ക്ക് താഴെയുള്ള ഭാഗത്ത് നേരിയ വീക്കം ഇപ്പോഴും കാണുന്നുണ്ടെങ്കിലും, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്’ എന്ന് ഡോക്ടര്‍ വ്യക്തമാക്കി.

പ്രസിഡന്റിന്റെ കൈകളില്‍ ചില ഭാഗങ്ങളില്‍ ചതവുകള്‍ കാണപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യപ്രശ്‌നത്തിനായി ആസ്പിരിന്‍ മരുന്ന് കഴിക്കുന്നതിനിടെ ആളുകളുമായി പതിവായി കൈകൊടുക്കുന്നതാണ് ഇതിന് കാരണമെന്ന് വൈറ്റ് ഹൗസ് വിശദീകരിച്ചു.

Trump’s health condition is excellent: White House releases medical report

Share Email
Top