ഐനാനി നഴ്‌സസ് ഡേ മെയ് ഒന്‍പതിന് കേരളം സെന്ററില്‍

ഐനാനി നഴ്‌സസ് ഡേ മെയ് ഒന്‍പതിന് കേരളം സെന്ററില്‍

പോള്‍ ഡി. പനക്കല്‍

സാമൂഹികാരോഗ്യ രംഗത്തും പ്രാദേശിക-സാമുദായിക രംഗത്തുംതനതായ സേവനങ്ങള്‍ ചെയ്തു വരുന്ന ഇന്ത്യന്‍ നഴ്‌സസ്അസോസിയേഷന്‍ ഓഫ് ന്യൂ യോര്‍ക്ക് (ഐനാനി) ഈ വര്‍ഷത്തെ നഴ്‌സസ് ഡേ മെയ് ഒന്‍പത് ശനിയാഴ്ച ആഘോഷിക്കും. ലോങ്ങ ്‌ഐലന്‍ഡ് എല്‍മോണ്ടിലെ 1824 ഫെയര്‍ ഫാക്‌സ് സ്ട്രീറ്റിലെ കേരള സെന്ററില്‍ രാവിലെ പത്തു മുതല്‍ രണ്ടു വരെ ആയിരിക്കും ആഘോഷം.

വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും കമ്മ്യൂണിറ്റിക്കും സമൂഹത്തിനു പൊതുവെയും നഴ്‌സുമാര്‍ നല്‍കുന്ന സംഭാവനകള്‍ക്ക് അവരെ ആദരിക്കുന്നതിന് എല്ലാ വര്‍ഷവും അര്‍പ്പിച്ചിട്ടുള്ള ദിനമാണ് നഴ്‌സസ്‌ഡേ. അമേരിക്കയില്‍ അത് മെയ് ആറിനും ഇന്റര്‍നാഷണല്‍ നഴ്‌സസ്‌ഡേ ആധുനിക നഴ്‌സിംഗ് ഉദ്യോഗത്തിന്റെ സ്ഥാപികയായ ഫ്‌ലോറെന്‍സ് നൈറ്റിന്‍ഗേലിന്റെ ജന്മദിനമായ മെയ് 12 നു മാണ് ആഘോഷിക്കുന്നത്.

വിലപ്പെട്ട, എന്നാല്‍ അര്‍ഹിക്കപ്പെടുന്ന വിലമതിപ്പ് ലഭിച്ചിട്ടില്ലാത്ത, നിസ്വാര്‍ഥവും ജീവല്‍ പ്രധാനവുമായ സേവനം നല്‍കുന്നവരാണ് നഴ്‌സുമാര്‍. പ്രത്യേകിച്ച് ആതുര സേവനം, ക്ഷേമം,സുരക്ഷിതത്വം, രോഗ വിമുക്തി എന്നീ കാര്യങ്ങളില്‍ ആരോഗ്യരംഗത്ത് നിസ്തുലമായ സേവനങ്ങള്‍ ആണ് നഴ്‌സുമാര്‍ ചെയ്യുന്നത്.
നഴ്‌സസ്‌ഡേയുടെ ലക്ഷ്യം തന്നെ അതിനുള്ള അനുമോദനങ്ങള്‍ നല്‍കി, അവരുടെ വിശിഷ്ടതയില്‍ അഭിമാനം പകരുകയും അംഗീകരിക്കപ്പെടുകയുമാണ്. ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ്‌നഴ്‌സസ് 1965 മുതല്‍ ഇന്റര്‍നാഷണല്‍ നഴ്‌സസ് ഡേ ആഘോഷിച്ചു വന്നിരുന്നെങ്കിലും 1982-ല്‍ പ്രസിഡന്റ് റീഗന്‍ നാഷണല്‍ റെക്കഗ്‌നിഷന്‍ഡേ ഫോര്‍ നഴ്‌സസ പ്രഖ്യാപിച്ചതു മുതലാണ ദേശവ്യാപകമായി അമേരിക്ക നഴ്‌സസ് ഡേ ആഘോഷിക്കുന്നത്.

ന്യൂ യോര്‍ക്ക്‌മെട്രോപൊളിറ്റന്‍ പ്രദേശത്തെ ക്ലിനിക്കുകളിലും നഴ്‌സിംഗ്‌ഹോമുകളിലും ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റുമായി ജോലി ചെയ്യുന്ന അനേകായിരം നഴ്‌സുമാരുടെ സ്വരമായ ഐനാനി നഴ്‌സസ് ഡേയില്‍ അവരിലെ മികച്ചവരെഅംഗീകരിക്കുകയും സ്‌കോളര്‍ഷിപ്, മത്സര വിജയികള്‍ക്കുള്ള ബഹുമതി എന്നിവയും നല്‍കും.

അവയവങ്ങള്‍ ശേഖരിക്കുന്നതിന് ന്യൂ യോര്‍ക്ക് സിറ്റി, നാസാ,സാഫൊക് കൗണ്ടി പ്രദേശത്തു ഫെഡറല്‍ ഗവണ്മെന്റ് നിയോഗിച്ചിട്ടുള്ള നോണ്‍ പ്രോഫിറ്റ് സംഘടനയായ ലിവ് ഓണ്‍ എന്‍വൈ യുടെ പ്രസിഡണ്ടും ചീഫ് എക്‌സികുട്ടീവ് ഓഫീസറും നഴ്‌സുമായ ലെനാര്‍ഡ് അച്ചാനായിരിക്കും മുഖ്യാതിഥിയായി എത്തും. മൌണ്ട്‌സൈനൈ ഹോസ്പിറ്റലില്‍ ഐ സി യു നഴ്സായി തുടങ്ങി,ഉയര്‍ച്ചയുടെ അനേകം നിലകള്‍ കടന്ന് ന്യൂ യോര്‍ക്ക് സിറ്റിഇന്നൊവേഷന്‍ ഓഫ് അക്കാദമിക് മെഡിക്കല്‍ സെന്റേഴ്സിന്റെ ചീഫ്ഇന്നൊവേഷന്‍ ഓഫീസര്‍ ആന്‍ഡ് പ്രെസിഡന്റായി. ഇപ്പോള്‍ ലൈവ്ഓണ്‍ എന്‍ വൈയുടെ പൂര്‍ണ്ണ ഉത്തരവാദിത്വമുള്ള നേതാവായലെനാര്‍ഡ് അച്ചാന്‍ മുഖ്യ പ്രഭാഷണം നടത്തും.

പ്രേസിടെന്റും ചീഫ്എക്‌സെക്യു്ട്ടിവ് ഓഫീസറുടെ നേതൃത്വം നല്‍കുന്ന ന്യൂ യോര്‍ക്ക്‌സ്റ്റേറ്റ് അസംബ്ലിമെന്‍ എഡ് ബ്രൗണ്‍സ്റ്റീന്‍, മിഷേല്‍ സോളാജെസ്,ടൌണ്‍ ഓഫ് നോര്‍ത്ത് ഹെമ്പ്‌സ്റ്റെഡ് ക്ലര്‍ക് രാഗിണി ശ്രിവാസ്തവ, നാസാവ് കൗണ്ടി ലെജിസ്ലേറ്റര്‍ കാറി സോളാജെസ് എന്നിവര്‍ പ്രത്യേക അതിഥികള്‍ ആയെത്തും. ശാരീരികവും മാനസികവുമായ സമ്മര്‍ങ്ങളിലുപരി തങ്ങളുടെ സേവനത്തിലെ പരോപകാരത്തിലും ദീനാനുകമ്പയിലും അനുഭവിക്കുന്ന സംതൃപ്തിയും അഭിമതിയും ഉയര്‍ത്തിപ്പിടിക്കുന്ന പരിപാടികളും കലാപരിപാടികളും നിറഞ്ഞ ഐനാനി നഴ്‌സസ് ദിനത്തിലേക്ക് എല്ലാനഴ്സുമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സ്വാഗതം നല്‍കുന്നുവെന്ന് ഐനാനി പ്രസിഡന്റ് ഡോ. ഷൈല റോഷിന്‍,വൈസ് പ്രസിഡന്റ് ഡോ. എസ്‌തേര്‍ ദൈവദോസ്, സെക്രെട്ടറി ഡോ.ഷബ്‌നംപ്രീത് കൗര്‍ എന്നിവര്‍ അറിയിക്കുന്നു. ഉച്ച ഭക്ഷണത്തോടെപരിപാടികള്‍ അവസാനിക്കും. ഇതോടൊപ്പമുള്ള ഫ്‌ളയറിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓണ്‍സൈറ്റ് രെജിസ്റ്റേഷനും സാധ്യമാണ്.

Inani Nurses Day to be celebrated on May 9th at Kerala Center

Share Email
Top