ടെഹ്‌റാന്‍: അമേരിക്ക ഇറാനെതിരേ നടത്തുന്ന നാവിക ഉപരോധം യുദ്ധത്തിനു സമാനമാണെന്നും ഇത് വച്ചപൊറുപ്പിക്കാന്‍ കഴിയില്ലെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ഇപ്പോള്‍ അമേരിക്ക നടത്തുന്ന നാവിക ഉപരോധം അമേരിക്കന്‍ സൈനിക നടപടികളുടെ തുടര്‍ച്ചയാണ്. വെടിനിര്‍ത്തല്‍ കരാറുണ്ടായിട്ടും അമേരിക്കന്‍ നടപടി കരാര് ലംഘനമാണ്. ഇത്തരത്തിലുളള നാവിക ഉപരോധം ഇനി ക്ഷമിക്കാന്‍ കഴിയില്ല.
ഇറാന്റെ സമാധാന സ്വഭാവം ലോകത്തിനു വെളിപ്പെട്ടതാണ്. നാവിക ഉപരോധം എന്ന പേരില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്, ഒരു രാഷ്ട്രത്തിന് നേരെ സൈനിക നീക്കങ്ങള്‍ വ്യാപിപ്പിക്കുന്നതാണ്. അനീതി നിറഞ്ഞ ഈ സമീപനം തുടരുന്നത് അസഹനീയമാണെന്നും പെസഷ്‌കിയാന്‍ എക്‌സില്‍ കുറിച്ചു.
ഹോര്‍മുസ് കടലിടുക്കിലെയും ഗള്‍ഫ് മേഖലയിലെയും നിലവിലെ പ്രതിസന്ധിക്കു കാരണം ം അമേരിക്കയുടെയും ഇസ്രയേലിന്റെയും ഇടപെടലുകളാണെന്നും ഈ മേഖലയില്‍ നാവിക സുരക്ഷ ഉറപ്പാക്കാന്‍ ഇറാന്‍ പ്രതിജ്ഞാബദ്ധമാണെന്നും പെസഷ്‌കിയാന്‍ കൂട്ടിച്ചേര്‍ത്തു.
Iran's president says US naval blockade will not be tolerated















