ഇസ്ലാമിക് സ്റ്റേറ്റിന്റെ രണ്ടാം കമാൻഡർ അബു ബക്കർ മുഹമ്മദ് അൽ-മൈനുകി കൊല്ലപ്പെട്ടു

ഇസ്ലാമിക് സ്റ്റേറ്റിന്റെ രണ്ടാം കമാൻഡർ അബു ബക്കർ മുഹമ്മദ് അൽ-മൈനുകി കൊല്ലപ്പെട്ടു

വാഷിംഗ്ടൺ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ രണ്ടാം കമാൻഡർ അബു ബക്കർ മുഹമ്മദ് അൽ-മൈനുകി കൊല്ലപ്പെട്ടു. നൈജീരിയയും അമേരിക്കയും സംയുക്തമായി നടത്തിയ സൈനിക നീക്കത്തിലാണ് ഭീകരൻ കൊല്ലപ്പെട്ടതെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി.

 നൈജീരിയയിൽ നടന്ന ഈ സൈനിക നീക്കം അതീവ സങ്കീർണ്ണമായ ദൗത്യമായി രുന്നുവെന്നും വളരെ കൃത്യതയോടെ ആസൂത്രണം ചെയ്തതാണെന്നും ട്രംപ് പറഞ്ഞു. . എന്നാൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന തങ്ങളുടെ പ്രമുഖ നേതാവ് കൊല്ലപ്പെട്ടതായുള്ള അവകാശവാദത്തോട് പ്രതികരിച്ചിട്ടില്ല. 

 ധീരരായ അമേരിക്കൻ സേനയും നൈജീരിയയിലെ സായുധ സേനയും ലോക ത്തിലെ ഏറ്റവും സജീവമായ തീവ്രവാദിയെ യുദ്ധക്കളത്തിൽ നിന്ന് ഇല്ലാതാക്കാൻ സൂക്ഷ്മമായി ആസൂത്രണം ചെയ്തതും വളരെ സങ്കീർണ്ണവുമായ ഒരു ദൗത്യം കുറ്റമറ്റ രീതിയിൽ പൂർത്തിയാ ക്കിയതായി ട്രംപ്  ട്രൂത്ത് സോഷ്യലിൽ കുറിച്ചു.  അൽ-മിനുക്കി എവിടെയാണെന്നതിനെ കുറിച്ച് അമേരിക്കൻ സൈന്യത്തിന് ആഫ്രിക്കയിൽ നിന്നുള്ള പ്രാദേശിക ചാരന്മാരിൽ രഹസ്യ വിവരങ്ങ8 ഉണ്ടായിരുന്നുവെന്നും അമേരിക്കൻ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

അബുബക്കർ മുഹമ്മദ് അൽ-മൈനുകി എന്നും അറിയപ്പെടുന്ന അദ്ദേഹം  ആഫ്രിക്കയിലെ സഹേൽ മേഖലയിലാ യിരുന്നു താമസിച്ചിരുന്നതെന്ന് കൗണ്ടർ എക്സ്ട്രീമിസം പ്രോജക്റ്റിന്റെ റിപ്പോർട്ട് പറയുന്നു. ഇസ്‌ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസിന്റെ മുതിർന്ന കമാൻഡറായിരുന്നു ഇദ്ദേഹം. ഇസ്‌ലാമിക് സ്റ്റേറ്റിനായി അന്താരാഷ്ട്ര ഫണ്ടിംഗ് ഏകോപിപ്പിക്കുന്നതിലും ഭീകര സെല്ലുകൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതിലും ഉള്ള പങ്ക് മുൻനിർത്തി 2023 ജൂണിൽ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇയാളെ ‘പ്രത്യേകം നിശ്ചയിക്കപ്പെട്ട ആഗോള ഭീകരൻ’ ആയി പ്രഖ്യാപിച്ചിരുന്നു. 

Islamic State’s second-in-command

Abu Bakr Muhammad al-Mainuki killed

Share Email
Top