ന്യൂഡൽഹി: ഇന്ത്യൻ ഓഹരിവിപണിയിൽ ആഹ്‌ളാദം നല്കിക്കൊണ്ട് ഓഹരി വിപണിയിൽ കുതിപ്പ്.ഇന്ന്ഇന്ത്യൻ ഓഹരി വിപണി വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ ഇരു സൂചികകളും അതി വേഗത്തിൽ കുതിച്ചുയർന്നു. സെൻസെക്സ് 800-ലധികം പോയിന്റ് ഉയർന്ന് 76,000 കടന്നു. നിഫ്റ്റി സൂചികയും 250 പോയിന്റോളം നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
ഓഹരി വിപണിയിൽ വ്യാപാരം ആരംഭിക്കുന്നതിന് മുൻപുള്ള പ്രീ-ഓപ്പണിംഗ് സെഷനിൽ തന്നെ സെൻസെക്‌സും നിഫ്റ്റിയും മികച്ച നേട്ടം കൈവരിക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നു.
വ്യാപാരം തുടങ്ങിയ ഉടൻ തന്നെ ബിഎസ്ഇ സെൻസെക്‌സ് 76,000 കടന്നു. കഴിഞ്ഞ വെള്ളിയാഴ്ച 75,415-ൽ ക്ലോസ് ചെയ്ത സൂചിക, വ്യാപാരം തുടങ്ങി അഞ്ചു മിനിറ്റിനുള്ളിൽ 874 പോയിന്റ് കുതിച്ചുചാടി 76,289-ൽ എത്തി. എൻഎസ്ഇ നിഫ്റ്റിയുടെ കുതിപ്പും സെൻസെക് സിന് സമാനമായിരുന്നു. 50 ഷെയർ സൂചികയായ നിഫ്റ്റി, കഴിഞ്ഞ ദിവസത്തെ ക്ലോസിംഗായയ 23,719-ൽ നിന്നും ഉയർന്ന് 23,940-ൽ വ്യാപാരം ആരംഭിക്കുകയും, തുടർന്ന് സെൻസെക്‌സിനെ പോലെ റോക്കറ്റ് വേഗത്തിൽ കുതിച്ച് 23,984 എന്ന നിലവാരത്തിൽ വ്യാപാരം തുടരുകയും ചെയ്തു.
ഇന്ന് ഓഹരി വിപണിയിലുണ്ടായ വൻ കുതിപ്പിന് പിന്നിൽ പ്രധാനമായും ഉണ്ടായ കാരണംഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ചും ലോകത്തെ ഒന്നാകെ ഊർജ പ്രതിസന്ധി യിലാക്കിയ ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുന്നതിനെ കുറിച്ചും അമേരിക്കൻ പ്രസിഡന്റ് കഴിഞ്ഞ ദിവസം അതിനിർണാ യകമായ സൂചനകൾ നൽകിയതാണ്. കൂടാതെ ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെ കുറിച്ചുള്ള ശുഭസൂചനയും ഓഹരി വിപണിയിലെ ഉണർവിന് കാരണമായി.
Joy for the Indian market: Stock market surges















