അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നു; യുദ്ധത്തിന് ശേഷം ഉണ്ടായത് 50 ശതമാനം വർദ്ധനവ്, 2022ന് ശേഷമുള്ള റെക്കോർഡ് വർധനവ്

അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നു; യുദ്ധത്തിന് ശേഷം ഉണ്ടായത് 50 ശതമാനം വർദ്ധനവ്, 2022ന് ശേഷമുള്ള റെക്കോർഡ് വർധനവ്

വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷം രൂക്ഷമായതോടെ അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നു. ട്രിപ്പിൾ എ (AAA) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഒരു ഗാലൻ റെഗുലർ പെട്രോളിന് ശരാശരി 4.48 ഡോളർ ആയി വില വർദ്ധിച്ചു. കഴിഞ്ഞ ആഴ്ചയേക്കാൾ 30 സെന്റും, ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഏകദേശം 50 ശതമാനവും വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

റഷ്യ-ഉക്രെയ്ൻ യുദ്ധത്തെത്തുടർന്ന് 2022 ജൂലൈയിൽ ഉണ്ടായ റെക്കോർഡ് വിലയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. അന്ന് ഇന്ധനവില ഗാലന് 5.02 ഡോളർ എന്ന റെക്കോർഡിൽ എത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇന്ധനവില വീണ്ടും 5 ഡോളർ കടക്കാനുള്ള സാധ്യത 50 ശതമാനമാണെന്ന് പ്രമുഖ എണ്ണ വിപണി വിദഗ്ധൻ ടോം ക്ലോസ നിരീക്ഷിക്കുന്നു.

തീരദേശ മേഖലകളല്ലാത്ത വിപണികളിലാണ് വിലയിൽ വലിയ കുതിച്ചുചാട്ടം കാണുന്നതെന്നും ഈ മാസം അവസാനത്തോടെ വില 4.75 ഡോളറിൽ എത്തിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, ഉപരോധം നേരിടുന്ന ഹോർമുസ് കടലിടുക്ക് വഴി കപ്പലുകളെ സുരക്ഷിതമായി കടത്തിവിടാൻ അമേരിക്കൻ നാവികസേന സഹായിച്ചതിനെത്തുടർന്ന് ചൊവ്വാഴ്ച ഓയിൽ ഫ്യൂച്ചർ വിപണിയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും പശ്ചിമേഷ്യയിലെ അനിശ്ചിതത്വം തുടരുന്നത് വരും ദിവസങ്ങളിലും ഇന്ധന വിപണിയെ സ്വാധീനിച്ചേക്കും.

Share Email
LATEST excelnclexrn
More Articles
Top