ടെക്‌സാസ്: എബോള വ്യാപിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും യുഎസില്‍ എത്തിയവര്‍ നിരീക്ഷണത്തില്‍. ഇതിന്റെ ഭാഗമായി ടെക്‌സാസിലെ രണ്ടു കൗ്ണ്ടികളില്‍ ജാഗ്രതാ നിര്‍ദേശം. കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ യാത്രക്കാരെ നോര്‍ത്ത് ടെക്‌സാസിലെ ടാറന്റ്, ഡെന്റണ്‍ കൗണ്ടികളില്‍ നിരീക്ഷിച്ചുവരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള പടരുന്ന പശ്ചാത്തലത്തില്‍, ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.
യാത്രക്കാര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടോയെന്ന് 21 ദിവസത്തേക്കാണ് നിരീക്ഷിക്കുന്നത്. ടാറന്റ് കൗണ്ടി അധികൃതര്‍ യാത്രക്കാര്‍ക്ക് നേരിട്ട് ബോധവല്‍ക്കരണവും നിരീക്ഷണവും നല്‍കുമ്പോള്‍, ഡെന്റണ്‍ കൗണ്ടിയിലെ യാത്രക്കാര്‍ സ്വയം നിരീക്ഷണത്തിലാണ് . രോഗബാധിതരുമായി നേരിട്ട് സമ്പര്‍ക്കമില്ലാത്തതിനാല്‍ നിലവില്‍ ആരെയും ക്വാറന്റീനിലാക്കിയിട്ടില്ലെന്നും ആര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
People returning from African countries under Ebola surveillance: Texas on alert













