കീവ്: വര്‍ഷങ്ങളായി തുടരുന്ന റഷ്യ-യുക്രയിന്‍ സംഘര്‍ഷം വീണ്ടും അതിരൂക്ഷമാകുന്നു. യുക്രൈനിലെ തന്ത്രപ്രധാനമേഖലകള്‍ ലക്ഷ്യമിട്ട് അതിശക്തമായ ഡ്രോണ്‍ ആക്രമണം നടത്തി റഷ്യ. റഷ്യന്‍ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടതായും കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റതായും യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു.
തലസ്ഥാനമായ കീവ്, പോളണ്ട് അതിര്‍ത്തിയിലെ പടിഞ്ഞാറന്‍ നഗരമായ ലിവിവ്, ഒഡീസയിലെ ബ്ലാക്ക് സീപോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ ആക്രമണം ഉണ്ടായെന്നും സെലന്‍സ്‌കി വ്യക്തമാക്കി. യുക്രൈനിന്റെ റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ 23 ഓളം തവണ ആക്രമണമുണ്ടായതായി പ്രസിഡന്റിന്റെ ഉപദേഷ്ടാവും അറിയിച്ചു.
ഇന്നലെ രാവിലെ ആരംഭിച്ച ആക്രമണം മണിക്കൂറുകള്‍ നീണ്ടുനിന്നതായി പ്രസിഡന്റ് സെലന്‍സ്‌കി അറിയിച്ചു.ഇന്നു പുലര്‍ച്ചെയും ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് യുക്രൈന്‍ സൈന്യം കീവിനെ ലക്ഷ്യമിടുകയാണെന്ന് കീവ് മേയര്‍ അറിയിച്ചു. ബുധനാഴ്ച യുക്രൈയിനു നേരെ 800 ഓളം ഡ്രോണുകളാണ് പ്രയോ?ഗിച്ചതെന്ന് സെലന്‍സ്‌കി അറിയിച്ചു. യുക്രൈന്‍ സൈന്യം രാജ്യത്തെ പ്രതിരോധിക്കുന്നുണ്ടെന്നും റഷ്യയുടെ ലക്ഷ്യം വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ക്കുക എന്നതാണെന്നും സെലന്‍സ്‌കി ടെലഗ്രാമിലൂടെ അറിയിച്ചു. യുക്രൈന്‍ നടത്തിയ തിരിച്ചടിയില്‍ റഷ്യയുടെ ബ്രയാന്‍സ്‌ക് മേഖലയില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റതായും എട്ടു വീടുകള്‍ക്കും വാഹനത്തിനും കേടുപാട് സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്.
Russia launches powerful drone attack on Ukraine















