സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് : തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറാകും

തിരുവനന്തപുരം: കേരളാ നിയമസഭയുടെ പുതിയ സ്പീക്കര്‍ തെരഞ്ഞെടുപ്പ ഇന്നു നടക്കും. നിയമസഭാ ചരിത്രത്തിലാദ്യമായി ബിജെപിയും ഇക്കുറി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന പ്രത്യേകത ഉണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. ഭരണപക്ഷ നിരയ്ക്ക് മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടും എന്നുറപ്പാണ്. ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എസി മൊയ്തീന്‍ മത്സരിക്കും.മൂന്ന് സീറ്റുകള്‍ നേടി ഇത്തവണ നിയമസഭയില്‍ സാന്നിധ്യമുറപ്പിച്ച ബിജെപിയും സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ചാത്തന്നൂര്‍ മണ്ഡലത്തില്‍ നിന്നു വിജയിച്ചബി ബി ഗോപകുമാറാണ് ബിജെപിയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥി.

ഇന്ന് രാവിലെ ഒന്‍പതിന് ുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് സഭയ്ക്കുള്ളില്‍ നടക്കും. ഇരിപ്പിടം അനുസരിച്ചുള്ള വോട്ടെടുപ്പില്‍ ആദ്യം വോട്ട് ചെയ്യുക മുഖ്യമന്ത്രി വിഡി സതീശനാകും. ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്നു ഇരിപ്പിടത്തിലേക്ക് ആനയിക്കും. നാളെ മുതല്‍ 28 വരെ സഭ ചേരില്ല. 29നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂണ്‍ ഒന്നിനാണ് ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ്. ഒന്ന് മുതല്‍ മൂന്ന് വരെ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനു നന്ദി രേഖപ്പെടുത്തുന്ന ചര്‍ച്ച നടക്കും.

Speaker election today: Thiruvanchoor Radhakrishnan will be the Speaker

Share Email
Top