swayamvara
pulimoottil

സാന്‍ ഫ്രാന്‍സിസ്‌കോ ആല്‍ക്കാട്രാസ് ദ്വീപിന് സമീപം ബോട്ട് മുങ്ങി; ഒരാള്‍ മരിച്ചു, രണ്ടുപേരെ കാണാതായി

സാന്‍ ഫ്രാന്‍സിസ്‌കോ ആല്‍ക്കാട്രാസ് ദ്വീപിന് സമീപം ബോട്ട് മുങ്ങി; ഒരാള്‍ മരിച്ചു, രണ്ടുപേരെ കാണാതായി

സാന്‍ ഫ്രാന്‍സിസ്‌കോ: ആല്‍ക്കാട്രാസ് ദ്വീപിന് സമീപം ഉള്‍ക്കടലില്‍ ഒരു ബോട്ട് മുങ്ങി. ഓള്‍ മരണപ്പെട്ടു. രണ്ടുപേരെ കാണാതാകയി.മൂന്ന് നിലകളുള്ള വിനോദയാത്രാ ബോട്ടില്‍ 19 പേര്‍ ഉണ്ടായിരുന്നു. അപകടത്തില്‍പ്പെട്ടവരില്‍ 13 പേരെ രക്ഷപ്പെടുത്തി മൂന്ന് പേരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.കാണാതായ രണ്ടുപേര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
പ്രദേശത്ത് തിരച്ചില്‍ തുടരുകയാണണെന്നു സാന്‍ ഫ്രാന്‍സിസ്‌കോ അഗ്‌നിശമന സേനാ മേധാവി ഡീന്‍ ക്രിസ്പന്‍ പറഞ്ഞു.

‘തിരച്ചിലിനായി നിലവില്‍ 11 ബോട്ടുകള്‍ എത്തിച്ചു.
പ്രാദേശിക സമയം വൈകുന്നേരം 3:30-ഓടെ ബോട്ടില്‍ തീപിടിത്തമുണ്ടെന്ന വിവരമാണ് ആദ്യം ലഭിച്ചതെന്ന് സാന്‍ ഫ്രാന്‍സിസ്‌കോ അഗ്‌നിശമന വകുപ്പ് അറിയിച്ചു. എന്നാല്‍ ബോട്ടില്‍ തീപിടിത്തമുണ്ടായതായി ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.


യു.എസ്. കോസ്റ്റ് ഗാര്‍ഡും മറ്റ് നിരവധി പ്രാദേശിക രക്ഷാപ്രവര്‍ത്തന സേനകളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക പരിശീലനം നേടിയ നീന്തല്‍ വിദഗ്ധരെയും സ്‌കൂബാ ഡൈവര്‍മാരെയും വിന്യസിച്ചിട്ടുണ്ട്.

Boat sinks near Alcatraz Island, San Francisco; one dead, two missing.

Share Email
LATEST excelnclexrn
More Articles
Top