pulimoottil

ടെക്‌സസിലും മെയിനിലും നടത്തിയ വെടിവെയ്പിനു പിന്നാലെ ഐസിഇ വാഹനപരിശോധന നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം

ടെക്‌സസിലും മെയിനിലും നടത്തിയ വെടിവെയ്പിനു പിന്നാലെ ഐസിഇ വാഹനപരിശോധന നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം

ടെക്‌സാസ്: ടെക്‌സസിലും മെയിനിലും ഐസിഇ ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തിയുള്ള പരിശോധനകള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ്. ഇത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ എബിസി ന്യൂസാണ് പുറത്തുവിട്ടത്.മെയിന്‍ സംസ്ഥാനത്തെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ സൂസന്‍ കോളിന്‍സുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാര്‍ക്വെയ്ന്‍ മുള്ളിന്‍ ഈ നിര്‍ദേശം നല്‍കിയതെന്ന് നിയമനിര്‍വഹണ വൃത്തങ്ങള്‍ അറിയിച്ചു.

‘അത്യാവശ്യമല്ലാത്ത എല്ലാ വാഹന പരിശോധനകളും അവസാനിപ്പിക്കണമെന്ന്’മുള്ളിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കോളിന്‍സ് വ്യക്തമാക്കി.ഐസിഇയുടെ നാടുകടത്തല്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് അയച്ച ഇമെയിലില്‍, വാഹന പരിശോധനകള്‍ നിര്‍ത്തിവെച്ചുള്ള നടപടികള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുന്ന തരത്തിലാണ് നടപ്പിലാക്കുക. ഐസിഇ ഉദ്യോഗസ്ഥര്‍ പലപ്പോഴും പരിശോധനകള്‍ നടത്തുന്നത് വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തിയാണ്. അതിനാണ് മാറ്റം വരുത്തിയത്. ഈ തീരുമാനം താല്‍ക്കാലികമാണെന്നും വാഹന പരിശോധന സംബന്ധിച്ച പുതിയ പരിശീലനം ഐസിഇ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുമെന്നും വിവിധ വൃത്തങ്ങള്‍ വ്യക്തമാക്കി.

നിയമപാലന രീതികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താനോ ചര്‍ച്ച ചെയ്യാനോ കഴിയില്ലെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ വക്താവ്, അറിയിച്ചു. എന്നാല്‍ ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാനും കുറ്റവാളികളെ തെരുവുകളില്‍ നിന്ന് അകറ്റിനിര്‍ത്താനും നടപടിക്രമങ്ങള്‍ നിരന്തരം വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അതിര്‍ത്തി സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ടോം ഹോമന്‍ വാഹന പരിശോധനകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച കാര്യം സ്ഥിരീകരിച്ചു. അടുത്തിടെ നടന്ന സംഭവങ്ങള്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഇത് നയപരമായ മാറ്റമല്ലെന്നും താല്‍ക്കാലിക ഇടവേള മാത്രമാണും അദ്ദേഹം വ്യക്തമാക്കി.തിങ്കളാഴ്ച, മെയിന്‍ സംസ്ഥാനത്തെ ബിഡ്ഡിഫോര്‍ഡില്‍ 26-കാരനായ കൊളംബിയന്‍ പൗരന്‍ ജോഹാന്‍ സെബാസ്റ്റ്യന്‍ ഗുറേരോയെ, അദ്ദേഹം ഓടിച്ചിരുന്ന വാഹനം തടയാന്‍ ശ്രമിക്കുന്നതിനിടെ ഒരു ഐസിഇ ഏജന്റ് വെടിവെച്ചുകൊന്നതായി സെനറ്റര്‍ ആംഗസ് കിംഗ് അറിയിച്ചു.ഗുറേരോ ഐസിഇയുടെ ലക്ഷ്യമിട്ടിരുന്ന വ്യക്തിയായിരുന്നില്ലെന്നും, നാടുകടത്തല്‍ ഉത്തരവുള്ള മറ്റൊരാളെ പിടികൂടാനായിരുന്നു ഉദ്യോഗസ്ഥര്‍ എത്തിയതെന്നും കിംഗ് എബിസി ന്യൂസിനോട് പറഞ്ഞു.

Directive issued to suspend ICE vehicle inspections following shootings in Texas and Maine.

Share Email
Top