ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സണ്‍ഡേ സ്‌കൂള്‍ സെമിനാര്‍ മെയ് 23-ന്

ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സണ്‍ഡേ സ്‌കൂള്‍ സെമിനാര്‍ മെയ് 23-ന്

ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ (Dallas Citywide Fellowship) ആഭിമുഖ്യത്തില്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കും കുട്ടികളുടെ ശുശ്രൂഷാ രംഗത്ത് താല്പര്യമുള്ളവര്‍ക്കുമായി പ്രത്യേക സെമിനാര്‍ സംഘടിപ്പിക്കുന്നു. ‘സണ്‍ഡേ സ്‌കൂള്‍ ഒരു ദൗത്യം: അടുത്ത തലമുറയ്ക്കായി ഒരുമിച്ച്’ (Sunday School as a Mission: Together for the NextGeneration) എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. മെയ് 23 ശനിയാഴ്ച രാവിലെ 10:00 മണി മുതല്‍ വൈകിട്ട് 3:30 വരെ റൗലറ്റിലുള്ള ക്രോസ്വ്യൂ ചര്‍ച്ച് ഓഫ് ഗോഡ് (Crossview Church Of God, 8501 Liberty Grove Rd, Rowlett, TX) സഭയില്‍ വെച്ചാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

കുട്ടികളുടെയും കൗമാരക്കാരുടെയും ആത്മീയവും മാനസികവുമായ വളര്‍ച്ചയെപ്പറ്റിയും, ഇന്നത്തെ ആധുനിക സംസ്‌കാരത്തില്‍ അവരെ എങ്ങനെ സല്‍വഴിയില്‍ നടത്തണം എന്നതിനെക്കുറിച്ചും ശാസ്ത്രീയവും ദൈവശാസ്ത്രപരവുമായ മേഖലകളില്‍ പ്രശസ്തരായവര്‍ ക്ലാസുകള്‍ നയിക്കുന്നതാണ്. ഡോ. തോമസ് ഇടിക്കുള (മോഡറേറ്റര്‍), ഡോ. സുശീല്‍ മാത്യു, ഡോ. ജെപ്‌സിന്‍ മാലിയില്‍ എന്നിവരെ കൂടാതെ പ്രാദേശിക സഭകളില്‍ നിന്നുള്ള പ്രഗത്ഭരും വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

”അടുത്ത തലമുറയെ ക്രിസ്തീയ മൂല്യങ്ങളില്‍ വളര്‍ത്തിയെടുക്കുക (Discipling the next generation)’, ”പുതിയ കാലഘട്ടത്തിലെ പാഠ്യപദ്ധതികളും അധ്യാപന രീതികളും (Curriculum & teaching methods)’, ”കുട്ടികളുടെ പ്രത്യേക ആവശ്യങ്ങള്‍ തിരിച്ചറിയുക (Children’s needs)’, ”ഇന്നത്തെ സംസ്‌കാരത്തില്‍ എങ്ങനെ ഫലപ്രദമായി പഠിപ്പിക്കാം (Teaching in today’s culture)’ തുടങ്ങിയ പ്രധാനകാര്യങ്ങളാണ് സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍, പാസ്റ്റര്‍മാര്‍, മാതാപിതാക്കള്‍, സഭാ നേതാക്കള്‍ തുടങ്ങി താല്പര്യമുള്ള ഏവര്‍ക്കും ഈ സെമിനാറില്‍ പങ്കെടുക്കാവുന്നതാണ്. രജിസ്‌ട്രേഷന്‍ തികച്ചും സൌജന്യമാണ്. സെമിനാറില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് താഴെ പറയുന്ന ലിങ്ക് വഴിയോ Dallascitywide.org എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചോ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മെയ് 21-നു മുമ്പായി രജിസ്റ്റര്‍ ചെയ്യുക.

രജിസ്റ്റര്‍ ചെയ്യേണ്ട ലിങ്ക്: https://tinyurl.com/DCF-Seminar2026

പങ്കെടുക്കുന്ന ഏവര്‍ക്കും ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. സെമിനാറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക:

തോമസ് മുല്ലയ്ക്കല്‍ (ചെയര്‍മാന്‍): (214) 223-1194 | എസ്. പി. ജെയിംസ് (സെക്രട്ടറി): (214) 334-6962

Sunday School Seminar on May 23 under the auspices of the Dallas City-Wide Fellowship

വാര്‍ത്ത : രാജൂ തരകന്‍

Share Email
Top