വാഷിംഗ്ടണ്‍: സാങ്കേതിക തകരാറിനെ തുടര്‍ന്ന് അവസാന നിമിഷം സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റ് വിക്ഷേപണം മാറ്റിവെച്ചു. മനുഷ്യരില്ലാത്ത സ്റ്റാര്‍ഷിപ്പ് വി3 ദൗത്യം സ്‌പേസ് എക്്‌സിന്റെ ഏറ്റവും നൂതനമായ റോക്കറ്റിന്റെ പരീക്ഷണ പറക്കലായാണ് വിലയിരുത്തിയിരുന്നത്. കൂടുതല്‍ വേഗത്തില്‍ സ്റ്റാര്‍ ലിങ്ക് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിക്കുന്നതിനും നാസയുടെ ചാന്ദ്ര ദൗത്യങ്ങള്‍ക്കു പിന്തുണ നല്കുന്നതിനുമായി നിരവധി അ്ത്യാധുനീക ഡിസൈന്‍ മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് സ്്‌പേസ് എക്‌സ് വികസിപ്പിച്ചത്.
ടെക്‌സസിലെ പരീക്ഷണ കേന്ദ്രത്തില്‍ നിന്നും വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്ന് വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന വിക്ഷേപണം വെള്ളിയാഴ്ചത്തേക്ക് മാറ്റിയതായി കമ്പനി ഔദ്യോഗികമായി അറിയിച്ചു. ലോഞ്ച് ടവറിലെ ഹൈഡ്രോളിക് പിന്‍ കൃത്യമായ രീതിയില്‍ പിന്നോട്ട് മാറ്റാന്‍ കഴിയാതെ വന്നതിനെത്തുടര്‍ന്നാണ് വിക്ഷേപണം തടസ്സപ്പെട്ടതെന്ന് സ്പേസ് എക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് വ്യക്തമാക്കി. കൗണ്ട്ഡൗണ്‍ സമയത്ത് ഇന്ധനത്തിന്റെ താപനിലയിലും മര്‍ദ്ദത്തിലും ഉണ്ടായ അസാധാരണമായ വ്യതിയാനങ്ങളും വിക്ഷേപണം പലതവണ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കാരണമായിരുന്നു.’ഈ തകരാര്‍ രാത്രിക്ക് ഉള്ളില്‍ പരിഹരിക്കാന്‍ സാധിച്ചാല്‍, വെള്ളിയാഴ്ച അമേരിക്കന്‍ പ്രാദേശിക സമയം വൈകുന്നേരം 5:30-ന് വിക്ഷേപണത്തിനായി അടുത്ത ശ്രമം നടത്തുമെന്നു ഇലോണ്‍ മസ്‌ക് എക്‌സ് (X) പ്ലാറ്റ്ഫോമില്‍ കുറിച്ചു..
വീണ്ടും പൂര്‍ണ്ണമായി ഉപയോഗിക്കാന്‍ കഴിയുന്ന സ്റ്റാര്‍ഷിപ്പ് റോക്കറ്റ് സംവിധാനം വികസിപ്പിച്ചെടുക്കുന്നതിനായി സ്‌പേസ് എക്‌സ് ഇതുവരെ 15 ബില്യണ്‍ ഡോളറിലധികം (ഏകദേശം 1.25 ലക്ഷം കോടി രൂപ) ചിലവഴിച്ചിട്ടുണ്ട്. വിക്ഷേപണ ചെലവുകള്‍ ഗണ്യമായി കുറയ്ക്കുക, സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ശൃംഖല വിപുലീകരിക്കുക, ചൊവ്വാ ദൗത്യം ഉള്‍പ്പെടെയുള്ള ദീര്‍ഘകാല ബഹിരാകാശ പര്യവേക്ഷണ പ്രോജക്റ്റുകളെ പിന്തുണയ്ക്കുക എന്നിവയാണ് ഇലോണ്‍ മസ്‌ക് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Technical glitch in launch tower: Starship mega rocket launch postponed at the last minute















