ഹൂസ്റ്റണിൽ അന്തരിച്ച കട്ടപ്പുറം തോമസിന്റെ സംസ്കാര ചടങ്ങുകൾ മെയ് 20 ബുധനാഴ്ച നടക്കും. കോട്ടയം മാഞ്ഞൂർ ചാമക്കാല സ്വദേശിയായ അദ്ദേഹം 70-ാം വയസ്സിലാണ് അന്തരിച്ചത്. മിസൗറി സിറ്റിയിലുള്ള സെന്റ് ജോസഫ് സീറോ മലബാർ പള്ളിയിലാണ് (211 Present St, Missouri City, TX 77489) ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്. മെയ് 20 ബുധനാഴ്ച രാവിലെ 9 മണി മുതൽ 10 മണി വരെ പള്ളിയിൽ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് വിശുദ്ധ കുർബാനയും മരണാനന്തര പ്രാർത്ഥനാ ശുശ്രൂഷകളും നടക്കും.
പൊതുദർശനത്തിനും പ്രാർത്ഥനകൾക്കും ശേഷം പിയർലാൻഡിലുള്ള സൗത്ത് പാർക്ക് സെമിത്തേരിയിലാണ് മൃതദേഹം സംസ്കരിക്കുക. സംസ്കാര ചടങ്ങുകൾക്ക് ശേഷം സെന്റ് ജോസഫ് പള്ളിയിൽ വെച്ച് ഒത്തുചേരലും (മന്ത്ര) അനുശോചന യോഗവും ഉണ്ടായിരിക്കുന്നതാണ്. പരേതനായ കെ.സി. ജോൺ കട്ടപ്പുറത്തിന്റെയും ചാച്ചിയുടെയും മകനാണ് തോമസ്. ലാലി മാത്യുവാണ് ഭാര്യ.
ഡാലി തോമസ് (അപ്പു)-മീറ്റി ഏബ്രഹാം ദമ്പതികൾ, ഡിലു തോമസ് (മണി)-സ്റ്റെഫി ജോൺ ദമ്പതികൾ, റ്റാനിയ തോമസ് (ധന്യ)-ജോബിൻ തോമസ് ദമ്പതികൾ എന്നിവർ മക്കളാണ്. പരേതനായ ചാക്കോച്ചൻ കട്ടപ്പുറം, ലൂക്കോസ് കട്ടപ്പുറം (കാനഡ), മരിയ കുടിലിൽ (പിറവം), പോപ്പച്ചൻ കട്ടപ്പുറം (യുകെ), സിറിൾ കട്ടപ്പുറം (ചിക്കാഗോ), ജൂഡ് കട്ടപ്പുറം (ഡാളസ്), അനില കൊണ്ടൂർ (ഹൂസ്റ്റൺ) എന്നിവർ സഹോദരങ്ങളാണ്. ഹൂസ്റ്റണിലെയും നാട്ടിലെയും നിരവധി സാമൂഹിക-സാംസ്കാരിക പ്രവർത്തകർ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നു.













