ജനങ്ങളാണ് യജമാനന്‍മാര്‍: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് സംഭവിച്ച തെറ്റ് യുഡിഎഫിനുണ്ടാവരുതെന്നു ആന്റണി

ജനങ്ങളാണ് യജമാനന്‍മാര്‍: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് സംഭവിച്ച തെറ്റ് യുഡിഎഫിനുണ്ടാവരുതെന്നു ആന്റണി

തിരുവനന്തപുരം: ജനങ്ങളാണ് യതാര്‍ഥ യജമാനന്‍മാരെന്ന കാര്യം മറക്കരുതെന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് സംഭവിച്ച ചെറ്റ് യുഡിഎഫിനുണ്ടാവരുതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി.ഭരണം കിട്ടിയ യുഡിഎഫ് ജനങ്ങളെ മനസ്സിലാക്കണമെന്നും ജനവികാരം മാനിച്ച് പ്രവര്‍ത്തിക്കണമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിന് ആയിരിക്കണം ആദ്യ പരിഗണന വേണ്ടത. തെരഞ്ഞെടുപ്പ് ഗ്യാരന്റികള്‍ നടപ്പാക്കണമെന്ന് പറഞ്ഞ എകെ ആന്റണി മുഖ്യമന്ത്രിയെക്കുറിച്ചോ മന്ത്രിമാരെകുറിച്ചോ അഭിപ്രായം പറയാനില്ലെന്നും കൂട്ടിച്ചേര്‍ത്തു. കേള്‍ക്കുന്ന പേരൊക്കെ ഇഷ്ടമുള്ളതാണ്. ഇപ്പോള്‍ കേള്‍ക്കുന്നത് മൂന്ന് പേരാണെന്നും മൂന്ന് പേരെയും ഇഷ്ടമാണെന്നും മൂന്ന് പേരും യോഗ്യരാണെന്നും എകെ ആന്റണി അഭിപ്രായപ്പെട്ടു.

ഗാന്ധിയുടെയും നെഹ്‌റുവിന്റെയും കാലം മുതല്‍ മുഖ്യമന്ത്രിയെ ചൊല്ലി തര്‍ക്കം ഉണ്ട്. എല്ലാവരെയും കേട്ട് ഹൈക്കമാന്‍ഡ് തീരുമാനം എടുക്കും. ഇപ്പോള്‍ കാണുന്നത് ജനാധിപത്യത്തിന്റെ സുന്ദര നിമിഷങ്ങളാണെന്നും എകെ ആന്റണി പറഞ്ഞു.

The people are the masters: Antony says the UDF should not make the same mistake that happened to the Marxist Party
Share Email
Top