ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനീക ആക്രമണം ശക്തമാക്കുമെന്നു ട്രംപ്: പശ്ചിമേഷ്യ വീണ്ടും ഭീതിയില്‍

ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനീക ആക്രമണം ശക്തമാക്കുമെന്നു ട്രംപ്: പശ്ചിമേഷ്യ വീണ്ടും ഭീതിയില്‍

വാഷിംഗ്ടണ്‍: ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ വരും ദിവസങ്ങളില്‍ സൈനീക ആക്രമണങ്ങള്‍ അതിശക്തമാക്കുമെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കയുടെ പ്രകോപനപരമായ പ്രഖ്യാപനത്തിനു പിന്നാലെ രൂക്ഷമായ പ്രതികരണവുമായി ഇറാന്‍ രംഗത്തു വന്നു. അമേരിക്ക ഇനിയുമൊരു ആക്രമണത്തിന് തുനിഞ്ഞാല്‍ യുഎസിനെതിരെ പുതിയ യുദ്ധ മുന്നണികള്‍ തുറന്ന് ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ മറുപടി നല്കി. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അതിരൂക്ഷമാകുമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഇറാന് നേരെ പുതിയ സൈനിക നടപടിക്ക് ഉത്തരവിടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഗള്‍ഫ് മേഖലയിലെ സഖ്യകക്ഷികളുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ആ തീരുമാനം താല്കാലികമായി മാറ്റിവെച്ചതെന്ന് ട്രംപ് പറഞ്ഞു.

ആക്രമണം നടത്തുന്നതിനുള്ള അന്തിമ തീരുമാനത്തിലേക്ക് എത്തുന്നതിന് ഏകദേശം ഒരു മണിക്കൂര്‍ മാത്രം മുന്‍പാണ് ആ നീക്കം താല്കാലികമായി നിര്‍ത്തിവെച്ചതെന്നും പാകിസ്താന്റെ മധ്യസ്ഥതയില്‍ നിലവില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും നയതന്ത്ര ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്നും സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നീ ഗള്‍ഫ് പങ്കാളികള്‍ അഭ്യര്‍ത്ഥിച്ചതിനാലാണ് ആക്രമണം മാറ്റിവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരമാവധി മൂന്നു ദിവസത്തെ സമയം അനുവദിക്കും. സൈനിക നടപടിക്കുള്ള സാധ്യതകള്‍ ഇപ്പോഴും സജീവമാണെന്ന് പറഞ്ഞ ട്രംപ് സൈനീക നടപടി ചിലപ്പോള്‍ വെള്ളിയാഴ്ച്ച ആവാം. അല്ലെങ്കില്‍ അടുത്ത ആഴ്ച്ച ആദ്യമാകാം എന്നും കൂട്ടിച്ചേര്‍ത്തു. ഇറാനിയന്‍ നേതാക്കള്‍ നിലവില്‍ ഒരു സമാധാന കരാറിനായി യാചിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. ഇതിനിടെ ഇറാനെതിരേയുള്ള സൈനിക നടപടികള്‍ തുടരാനുള്ള സംയുക്ത നീക്കങ്ങള്‍ അമേരിക്കയും ഇസ്രായേലും പൂര്‍ത്തിയാക്കിയതായി ഇസ്രായേല്‍ മാധ്യമമായ കാന്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു.

Trump threatens military action if peace talks with Iran fail: West Asia in fear again

Share Email
Top