ഇറാന്‍-അമേരിക്ക സംഘര്‍ഷം തുടരുന്നതിനിടെ ട്രംപ് ഈ ആഴ്ച്ച ചൈനയിലേക്ക്

ഇറാന്‍-അമേരിക്ക സംഘര്‍ഷം തുടരുന്നതിനിടെ ട്രംപ് ഈ ആഴ്ച്ച ചൈനയിലേക്ക്

വാഷിംഗ്ടണ്‍ : ഇറാന്‍-അമേരിക്ക സംഘര്‍ഷം പരിഹാരമില്ലാതെ തുടരുന്നതിനിടെ ചൈനയിലേക്കുളള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ണായക സന്ദര്‍ശനം ഈ ആഴ്ച്ച.14,15 തീയതികളിലാണ് ട്രംപ് ചൈന സന്ദര്‍ശിക്കുക.

ഇറാനുമേല്‍ ചൈനയ്ക്കുള്ള സ്വാധീനം ഉപയോഗിച്ച് സംഘര്‍ഷം അവസാനി പ്പിക്കാനുള്ള നീക്കങ്ങള്‍ ഈ സന്ദര്‍ശനത്തിന്റെ ഭാഗമായി ഉണ്ടാവുമോ എന്നാണ് കണ്ടറിയേണ്ടത്. ഇതിനായി ചൈനീസ പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ സമ്മര്‍ദ്ദ ത്തിലാക്കുക എന്നതാണ് ട്രംപിന്റെ പ്രധാന ലക്ഷ്യമെന്ന് വാര്‍ത്താ ഏജന്‍സി യായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാം വട്ടം അധികാരത്തിലെത്തിയശേഷമുള്ള ട്രംപിന്റെ ആദ്യ ചൈനീ്‌സ് സന്ദര്‍ശനമാണ്.

വ്യാപാര തീരുവകള്‍, തായ്വാന്‍ വിഷയം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, തുടങ്ങിയവയെ ചൊല്ലി ചൈനന- അമേരിക്ക ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദര്‍ശനം. എന്നാല്‍ ഇറാന്‍ വിഷയമായിരിക്കും ചര്‍ച്ചകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയെന്ന് മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് നേരത്തെ മാറ്റിവെച്ച സന്ദര്‍ശനമാണിത്. ബെയ്ജിങ്ങി ലെത്തുന്ന ട്രംപിന് ഔദ്യോഗിക സ്വീകരണം,

ഉഭയകക്ഷി ചര്‍ച്ചകള്‍, സ്റ്റേറ്റ് ബാങ്ക്വറ്റ് എന്നിവയ്ക്ക് പുറമെ ചരിത്രപ്രസിദ്ധമായ ‘ടെമ്പിള്‍ ഓഫ് ഹെവന്‍’ സന്ദര്‍ശനവും ഒരുക്കിയിട്ടുണ്ട്.സന്ദര്‍ശനം പ്രതീകാത്മകവും തന്ത്രപരവുമാണെന്ന് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി പറഞ്ഞു. അമേരിക്കന്‍ ജനതയ്ക്ക് ഗുണകരമാകുന്ന കരാറുകള്‍ അദ്ദേഹം കൊണ്ടുവരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Trump to visit China this week as Iran-US tensions continue

Share Email
Top