swayamvara
pulimoottil

ഇറാനെതിരായ ഓപ്പറേഷന്‍ എപിക് ഫ്യൂറിയില്‍ അമേരിക്കന്‍ വ്യോമസേനയ്ക്ക് വന്‍ നഷ്ടമെന്നു റിപ്പോര്‍ട്ട്

ഇറാനെതിരായ ഓപ്പറേഷന്‍ എപിക് ഫ്യൂറിയില്‍ അമേരിക്കന്‍ വ്യോമസേനയ്ക്ക് വന്‍ നഷ്ടമെന്നു റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ഇറാന്‍- അമേരിക്ക ഏറ്റുമുട്ടലില്‍ ഇറാന്‍ വ്യോമസേനയ്ക്ക് വന്‍ നഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്.ഇറാനെ ലക്ഷ്യമിട്ട് നടത്തിയ ‘ഓപ്പറേഷന്‍ എപിക് ഫ്യൂറി’ സൈനിക നീക്കത്തില്‍ യുദ്ധവിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, എംക്യു – 9 റീപ്പര്‍ ഡ്രോണുകള്‍ എന്നിവ ഉള്‍പ്പെടെ 42 വിമാനങ്ങള്‍ക്കാണ് പൂര്‍ണമായോ ഭാഗീകമായോ കേടുപാടുകള്‍ സംഭവിച്ചത്.യുഎസ് കോണ്‍ഗ്രസ് റിസര്‍ച്ച് സര്‍വീസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

ഫെബ്രുവരി 28ന് ആരംഭിച്ച സൈനിക നീക്കത്തിനിടെ നിരവധി അത്യാധുനിക വിമാനങ്ങളാണ് അമേരിക്കക്ക് നഷ്ടമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എംക്യു -9 റീപ്പര്‍ ഡ്രോണുകള്‍ കൂടാതെ പുറമെ എഫ് -35, എഫ്-15 ഇ പോലുള്ള ഫൈറ്റര്‍ ജെറ്റുകളും നിരീക്ഷണ വിമാനങ്ങള്‍ക്കു നേരെയും ഇറാന്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടിലുണ്ട്. ചില വിമാനങ്ങള്‍ ഇറാനിയന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നപ്പോള്‍, ചിലതിനു ഭാഗീക കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
യുദ്ധത്തിനിടെ 24 എംക്യു-ഒന്‍പത് റീപ്പര്‍ ഡ്രോണുകളാണ് അമേരിക്കക്ക് നഷ്ടമായിരിക്കുന്നത്.

ഓരോ ഡ്രോണിനും കോടിക്കണക്കിന് ഡോളര്‍ വിലവരുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ സൈനിക ചെലവില്‍ വലിയ തിരിച്ചടിയാണ് സംഭവിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നാലും ഫൈറ്റര്‍ ജെറ്റുകളും എഫ് 35 എ ലൈറ്റ്‌നിംഗ് 2 എന്ന അത്യാധുനിക സ്റ്റെല്‍ത്ത് വിമാനവും ആകാശത്തുവെച്ച് ഇന്ധനം നിറക്കാന്‍ സഹായിക്കുന്ന ഏഴു സ്ട്രാറ്റോടങ്കറുകളുമാണ് നഷ്ടമായിരിക്കുന്നത്. കൂടാതെ എ10 തണ്ടര്‍ബോട്ട് 2, ഇ-3 സെന്‍ട്രി, എംസി 130 ജെ കമാന്റോ, എംക്യു 4സി ട്രൈറ്റണ്‍, എച്ച്എച്ച് 60 ഡബ്ല്യു ജോളി ഗ്രീന്‍ തുടങ്ങിയ യുദ്ധവിമാനങ്ങളും അമേരിക്കയ്ക്ക് നഷ്ടമായി. അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ കണക്കുകള്‍ പൂര്‍ണമായും പുറത്തുവിട്ടിട്ടില്ല.

US Air Force suffers heavy losses in Operation Epic Fury against Iran, report says

Share Email
LATEST excelnclexrn
More Articles
Top