പുതിയ യുഡിഎഫ് മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിമാരെയും അവരുടെ വകുപ്പുകളെയും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന കക്ഷിനേതാക്കളുടെ യോഗത്തിന് ശേഷമാണ് അന്തിമ പട്ടിക പുറത്തുവിട്ടത്. മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ചുമതലയേൽക്കുന്ന പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നാളെ നടക്കും.
പ്രധാനപ്പെട്ട വകുപ്പുകളെല്ലാം പരിചയസമ്പന്നരായ മുതിർന്ന നേതാക്കൾക്കാണ് നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രിയായ വി.ഡി. സതീശൻ ധനകാര്യം, തുറമുഖം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നിർണായകമായ ആഭ്യന്തര, വിജിലൻസ് വകുപ്പുകളാണ് നൽകിയിട്ടുള്ളത്. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് റവന്യൂ മന്ത്രിയായും, കെ. മുരളീധരൻ വൈദ്യുതി മന്ത്രിയായും ചുമതലയേൽക്കും.
യുവനേതാക്കൾക്കും വനിതകൾക്കും ഘടകകക്ഷികൾക്കും പുതിയ മന്ത്രിസഭയിൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്.
പി.സി. വിഷ്ണുനാഥ് (ടൂറിസം, സാംസ്കാരികം), എ.പി. അനിൽകുമാർ (ആരോഗ്യം), ടി. സിദ്ദിഖ് (വനം), ബിന്ദു കൃഷ്ണ (വനിതാ ശിശു ക്ഷേമം), എം. ലിജു (എക്‌സൈസ്, സഹകരണം), ഒ.ജെ. ജനീഷ് (യുവജനക്ഷേമം), കെ.എ. തുളസി , റോജി എം ജോൺ ,എന്നിവരാണ് കോൺഗ്രസിൽ നിന്നുള്ള മറ്റ് മന്ത്രിമാർ.
വി.ഡി. സതീശൻ (മുഖ്യമന്ത്രി):
രമേശ് ചെന്നിത്തല: ആഭ്യന്തരം, വിജിലൻസ്
സണ്ണി ജോസഫ്: റവന്യൂ
കെ. മുരളീധരൻ: വൈദ്യുതി
എ.പി. അനിൽകുമാർ: ആരോഗ്യം
പി.സി. വിഷ്ണുനാഥ്: ടൂറിസം, സാംസ്കാരികം
.എം. ലിജു: എക്സൈസ്
ബിന്ദു കൃഷ്ണ: സാമൂഹിക ക്ഷേമം
ടി. സിദ്ദിഖ്: വനം
ഒ.ജെ. ജനീഷ്: യുവജനക്ഷേമം
കെ.എ. തുളസി: പിന്നാക്ക ക്ഷേമം
റോജി എം ജോൺ
ഘടകക്ഷി മന്ത്രിമാർ
ലീഗിന് അഞ്ച് മന്ത്രിമാർ
പി.കെ. കുഞ്ഞാലിക്കുട്ടി,
കെ.എം. ഷാജി ,
എൻ. ഷംസുദ്ദീൻ ,
പി.കെ. ബഷീർ ,
വി.ഇ. അബ്ദുൽ ഗഫൂർ
കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) മോൻസ് ജോസഫ് , ആർ.എസ്.പി : ഷിബു ബേബി ജോൺ, കേരള കോൺഗ്രസ് (ജേക്കബ്): അനൂപ് ജേക്കബ് മന്ത്രിയാകും, സി.എം.പി : സി.പി. ജോൺ
ലീഗിന് അഞ്ച് മന്ത്രിമാർ, കുഞ്ഞാലിക്കുട്ടിയും ഷാജിയും ക്യാബിനറ്റിൽ, പ്രഖ്യാപിച്ചു
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിൽ മുസ്ലിം ലീഗിന്റെ 5 മന്ത്രിമാരെ പ്രഖ്യാപിച്ചു. ദീർഘനാളത്തെ മുന്നണി ചർച്ചകൾക്കൊടുവിൽ ലീഗിന്റെ അഞ്ച് മന്ത്രിമാരടങ്ങിയ ഔദ്യോഗിക പട്ടിക വാർത്താ സമ്മേളനത്തിൽ ലീഗ് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച രാവിലെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ലീഗ് മന്ത്രിമാരും അധികാരമേൽക്കും. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി ,എൻ. ഷംസുദ്ദീൻ , പി.കെ. ബഷീർ , വി.ഇ. അബ്ദുൽ ഗഫൂർ എന്നിവരാണ് മന്ത്രിമാർ. നേരത്തെ മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രാതിനിധ്യവുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കങ്ങൾക്കൊടുവിലാണ് പി.കെ. ബഷീറിനെയും പട്ടികയിൽ നിലനിർത്തിയത്. കോഴിക്കോട് ജില്ലയ്ക്ക് മന്ത്രിസ്ഥാനം വേണമെന്ന ശക്തമായ ആവശ്യത്തെത്തുടർന്ന്, രണ്ടര വർഷത്തിന് ശേഷം പാറക്കൽ അബ്ദുള്ളയെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാൻ പാർട്ടിയിൽ ധാരണയായിട്ടുണ്ട് . രണ്ടര വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ നിലവിലെ അഞ്ച് മന്ത്രിമാരിൽ ആരാണ് മാറേണ്ടതെന്ന് പാർട്ടി നേതൃത്വം പിന്നീട് തീരുമാനിക്കും. വകുപ്പ് വിഭജനം സംബന്ധിച്ച് ധാരണകളുണ്ടെങ്കിലും മന്ത്രിമാരുടെ ഔദ്യോഗിക വകുപ്പുകൾ സംബന്ധിച്ച അന്തിമ പ്രഖ്യാപനം മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് നടത്തും. വ്യവസായം, വിദ്യാഭ്യാസം, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം തുടങ്ങിയ പ്രധാന വകുപ്പുകളാണ് ലീഗ് ആവശ്യപ്പെട്ടിട്ടുള്ളത്.













