അമേരിക്കൻ മധ്യസ്ഥതയിൽ ചർച്ച വിജയം കണ്ടു: ഇസ്രായേൽ ലബനോൻ വെടിനിർത്തൽ 45 ദിവസത്തേക്ക് നീട്ടി 

അമേരിക്കൻ മധ്യസ്ഥതയിൽ ചർച്ച വിജയം കണ്ടു: ഇസ്രായേൽ ലബനോൻ വെടിനിർത്തൽ 45 ദിവസത്തേക്ക് നീട്ടി 

വാഷിങ്ടൻ : അമേരിക്കൻ മധ്യസ്‌ഥ തയിൽ നടന്ന ചർച്ച വിജയം കണ്ടു. ഇസ്രയേലും ലബനനും തമ്മിൽ നടന്ന രണ്ട് ദിവസം നീണ്ട ചർച്ചകൾ ക്കൊടുവിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ 45 ദിവസത്തേക്ക് നീട്ടി. വെടിനിർത്തൽ നീട്ടുന്നതിനു ധാരണയായ കാര്യം അമേരിക്കൻ  സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് ആണ്  ഔദ്യോഗികമായി അറിയിച്ചത്.

ഇതോടെ ഈ മേഖലയിൽ താത്കാലിക ശാന്തി നിലവിൽ വന്നു.ഇതിനിടെ ഹോർ മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് ചൈനയുടെ ഏറ്റവും വലിയതാൽപ്പ ര്യങ്ങളിലൊന്നാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്. ഇതിനായി ചൈന കഴിയുന്നതെല്ലാം ചെയ്യുമെന്നു വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ബെസൻ്റിൻ്റെ പ്രതികരണം.

“അവർക്ക് കഴിയുന്നത് അവർ ചെയ്യുമെന്ന് ഞാൻ കരുതുന്നു. ഹോർമുസ് കടലിടുക്ക് തുറക്കുന്നത് ചൈനയുടെ താൽപ്പര്യത്തിനു വളരെ അനുയോജ്യമാണ്. ഇറാൻ നേതൃത്വവുമായി ചൈന പിന്നണിയിൽ പ്രവർത്തിക്കുമെന്നാണു കരുതുന്നത്” – ബെസന്റ്റ് പറഞ്ഞു. പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം ചൈനാ സന്ദർശനത്തിനെത്തിയ ബെസന്റ് ബെയ്‌ജിങ്ങിൽ വച്ചാണ് ഇക്കാര്യം പറഞ്ഞത്.

ഇറാന്മായുള്ള യുദ്ധത്തിനിടെ ബെന്യാമിൻ നെതന്യാഹു രഹസ്യമായി യുഎഇ സന്ദർശിച്ചതായുള്ള  വെളിപ്പെടുത്തലിന് പിന്നാലെ കണക്കുപറയിപ്പിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ. ഇറാനിയൻ സുരക്ഷാ വിഭാഗങ്ങൾ നേരത്തെ കൈമാറിയ കാര്യങ്ങളാണ് നെതന്യാഹു ഇപ്പോൾ പരസ്യമായി വെളിപ്പെടു ത്തിയിരിക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗി എക്സിൽ കുറിച്ചു.

Vijayan witnessed the talks under American mediation: Israel extends Lebanon ceasefire for 45 days

Share Email
Top