പശ്ചിമേഷ്യന്‍ യുദ്ധം നീണ്ടാല്‍ ഇന്ത്യയില്‍ പണപ്പെരുപ്പത്തിനും സാമ്പത്തീക മാന്ദ്യത്തിനും സാധ്യതയെന്നു മുന്നറിയിപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം നീണ്ടാല്‍ ഇന്ത്യയില്‍ പണപ്പെരുപ്പത്തിനും സാമ്പത്തീക മാന്ദ്യത്തിനും സാധ്യതയെന്നു മുന്നറിയിപ്പ്

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധം ഇനിയും നീണ്ടു നിന്നാല്‍ അതിന്റെ കൂടുതല്‍ ദുരിതം ഇന്ത്യ അനുഭവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് നല്കി അന്താരാഷ്ട്ര നാണയ നിധി മുന്‍ ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടറും ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രഫസറുമായ ഗീത ഗോപിനാഥ് മുന്നറിയിപ്പ്നല്‍കി.

യുദ്ധംഒരുമാസം കൂടി നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഇന്ത്യയിലെ ഇന്ധനവില കുത്തനെ ഉയരുമെന്നും പണപ്പെരുപ്പം വര്‍ദ്ധിക്കുമെന്നും സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്കി. പ്രതിസന്ദി രൂക്ഷമായാല്‍ ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 140 രൂപയില്‍ വരെ എത്തിച്ചേരാമെന്നും ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി.

പശ്ചിമേഷ്യന്‍ പ്രതിസന്ധി വിലവര്‍ദ്ധനവില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും, എണ്ണ, എല്‍പിജി എല്‍എന്‍ജി , രാസവളങ്ങള്‍ എന്നിവയുടെ ലഭ്യതയെ പൂര്‍ണമായി ബാധിക്കുന്ന ഒരു ‘ആഗോള വിതരണ തടസ്സമായി’ മാറിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ‘ഇന്ധനത്തിനായി മിഡില്‍ ഈസ്റ്റിനെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യയില്‍ ഇതിന്റെ ആഘാതം ഇതിനോടകം പ്രതിഫലിച്ചു തുടങ്ങി.

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കു ഗതാഗതം സ്തംഭിച്ചതോടെ ആഗോള ചരക്കു ഗതാഗതം ഏറ്റവും പ്രതിസന്ധിയിലായി. ം വിവിധ രാജ്യങ്ങള്‍ തങ്ങളുടെ കരുതല്‍ എണ്ണശേഖരത്തെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നിരീക്ഷണം.വിതരണ തടസ്സങ്ങള്‍ ജൂണിലും തുടരുകയാണെങ്കില്‍ നിലവിലെ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന് ഗീത ഗോപിനാഥ് പറഞ്ഞു. നിലവില്‍ എണ്ണവില ബാരലിന് 110 ഡോളറിലാണ് നില്‍ക്കുന്നത്. ഇതില്‍ കൂടുതല്‍ വര്‍ദ്ധനവ് ഉണ്ടാകാതിരിക്കണമെങ്കില്‍ വിപണിയിലെ ഡിമാന്‍ഡില്‍ വലിയ കുറവുണ്ടാകേണ്ടി വരും. എന്നാല്‍ വരും ദിവസങ്ങളില്‍, പ്രത്യേകിച്ച് ജൂണ്‍ മാസത്തോടെ എണ്ണവില ബാരലിന് 140 ഡോളറിലേക്ക് അടുക്കാനാണ് കൂടുതല്‍ സാധ്യതയെന്നും അവര്‍ വിലയിരുത്തി.

ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ അമേരിക്കന്‍ ഭരണകൂടം ഇടപെടുമെന്നാണ് പല സര്‍ക്കാരുകളും പ്രതീക്ഷിക്കുന്നത്, എന്നാല്‍ ഒരു കരാറിലെത്തിയാല്‍ പോലും സാധാരണ രീതിയിലുള്ള വിതരണം പുനഃസ്ഥാപിക്കാന്‍ രണ്ട് മുതല്‍ മൂന്ന് മാസം വരെ സമയമെടുക്കുമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

ഇന്ത്യയില്‍ ആഭ്യന്തര ഇന്ധനവില ഇനിയും ഉയരുമോ എന്ന ചോദ്യത്തിന്, സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികളില്ലെന്നായിരുന്നു ഗീത ഗോപിനാഥിന്റെ മറുപടി. . നിലവില്‍ ഈ പ്രതിസന്ധി ഇന്ത്യയുടെ നിയന്ത്രണത്തിന് അപ്പുറത്തുള്ള ഒരു ബാഹ്യ ആഘാതമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Warning of possibility of inflation and economic recession in India if the Middle East war continues

Share Email
Top