ഇന്ത്യാനാപോളിസ്: യുഎസിലെ ഇന്ത്യാനാ പോളിസ് നഗരത്തിലെ പാര്‍ക്കിംഗ് ഗാരേജില്‍ വെച്ച് 23 കാരന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ 14 കാരന്‍ അറസ്റ്റില്‍. ഇന്ത്യാനാപോളിസ് മെട്രോപോളിത്തന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് പ്രകാരം മേയ് 28 ന് പാര്‍ക്കിംഗ് ഗാരേജിനു സമീപമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരാണ് ഗാരേജിനുള്ളില്‍ വെടിയൊച്ച കേട്ടത്. ഉദ്യോഗസ്ഥര്‍ ഗാരേജില്‍ പ്രവേശിച്ചപ്പോള്‍ ഒരു യുവാവിനെ വെടിയേറ്റ നിലയില്‍ ഗാരേജിലെ വാഹനത്തിനുള്ളില്‍ കണ്ടു.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവസ്ഥലത്തെ ദൃശ്യങ്ങള്‍, മറ്റ് തെളിവുകള്‍, സാക്ഷിമൊഴികള്‍ എന്നിവ പരിശോധിച്ച ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരു പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. പ്രതിയെ ബുധവാഛ്ച് കണ്ടെത്തി കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
”ഞങ്ങളുടെ ഡിറ്റക്ടീവുകള്‍ പ്രതിയെ അറസ്റ്റ് ചെയ്യുന്നതില്‍ വിജയിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്. എന്നാല്‍ ഈ കുറ്റകൃത്യത്തിന് ഉത്തരവാദിയെന്ന് കരുതുന്ന വ്യക്തി വെറും 14 വയസ്സുള്ള ഒരു കുട്ടിയാണെന്ന് പറയേണ്ടിവരുന്നത് എന്നെ നിരാശപ്പെടുത്തുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്നതായി പോലീസ് മേധാവി ടെറി പറഞ്ഞു.
23-year-old man killed in Indianapolis parking garage: 14-year-old arrested













