pulimoottil

ഹോര്‍മൂസില്‍ നിന്നും ഇന്ത്യയിലേക്ക് യാ്ത്രയ്ക്കായി കാത്തുകിടക്കുന്നത് 34 കപ്പലുകള്‍

ഹോര്‍മൂസില്‍ നിന്നും ഇന്ത്യയിലേക്ക് യാ്ത്രയ്ക്കായി കാത്തുകിടക്കുന്നത് 34 കപ്പലുകള്‍

ടെഹ്‌റാന്‍: മാസങ്ങള്‍ നീണ്ട അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അയവു നല്കിക്കൊണ്ടുളള സമാധാനക്കരാര്‍ പ്രഖ്യാപനം ഇന്ത്യയ്ക്കും ഏറെ ആശ്വാസകരം. ഹോര്‍മൂസ് കടലിടുക്കില്‍ മാസങ്ങളായി ഇന്ത്യയിലേക്കുള്ള യാത്രയ്ക്കായി കാത്തു കിടക്കുന്നത് 34 ലധികം കപ്പലുകളാണ്.ഇന്ധനവും രാസവളവും ഉള്‍പ്പെടെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ പുറപ്പെട്ട കപ്പലുകളാണിവയിലേറെയും ഇതിനിടെ ഇന്നലെ ദിഷ എന്ന കപ്പല്‍ 62370 ടണ്‍ എല്‍എന്‍ജിയുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഇന്ത്യന്‍ കപ്പലുകളുടെ സുരക്ഷ സര്‍ക്കാര്‍ നിരീക്ഷിക്കുകയാണ്.

ഇന്നലെഅമേരിക്കയും ഇറാനും സമാധാന കരാറില്‍ ഡിജിറ്റലായി ഒപ്പുവെച്ചതായി യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് വ്യക്തമാക്കി. കരാര്‍ വിശദാംശങ്ങള്‍ ഇരു രാജ്യങ്ങളുംപുറത്തുവിട്ടിട്ടില്ല. . വെള്ളിയാഴ്ച ജനീവയില്‍ അെമേരിക്കയും ഇറാനും കരാറില്‍ ഔദ്യോഗികമായി നേരിട്ട് ഒപ്പുവെക്കുമെന്നാണ് വിവരം. അതുവരെ ധാരണയുടെ കൂടുതല്‍ വിശദാംശങ്ങള്‍ രഹസ്യമാക്കി വെക്കാനാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്.

യു എസുമായി ഉണ്ടാക്കിയ ധാരണ ഒരു അന്തിമ സമാധാന കരാറല്ലെന്നു ഇതിനോടകം തന്നെ ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം, ആണവ നിയന്ത്രണങ്ങള്‍, അമേരിക്കന്‍ ഉപരോധങ്ങള്‍ ഘട്ടങ്ങളായി പിന്‍വലിക്കല്‍ തുടങ്ങിയ നിര്‍ണായക വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഇപ്പോഴും പൂര്‍ണമായ സമവായത്തില്‍ എത്തിയിട്ടില്ലെന്നാണ് സൂചന. തര്‍ക്കവിഷയങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി വരും ദിവസങ്ങളില്‍ ഇരുപക്ഷവും തമ്മില്‍ തുടര്‍ചര്‍ച്ചകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

34 ships waiting to sail from Hormuz to India

Share Email
LATEST excelnclexrn
More Articles
Top