pulimoottil

‘രക്ഷയിന്‍ സന്തോഷം’ എന്ന പുതിയ ക്രിസ്തീയ സംഗീത ആല്‍ബം റിലീസിംഗിന് ഒരുങ്ങുന്നു

‘രക്ഷയിന്‍ സന്തോഷം’ എന്ന പുതിയ ക്രിസ്തീയ സംഗീത ആല്‍ബം റിലീസിംഗിന് ഒരുങ്ങുന്നു

ഹൂസ്റ്റണ്‍: ക്രിസ്തീയ സംഗീതാസ്വാദകര്‍ക്ക് ആത്മീയ അനുഭവം പകരുന്ന ജെ എന്‍ മ്യൂസിക് ക്രിയേഷന്‍സിന്റെ ‘ രക്ഷയിന്‍ സന്തോഷം’ എന്ന പുതിയ സംഗീത ആല്‍ബം റിലീസ് ചെയ്യാനൊരുങ്ങുന്നു. വിശ്വാസത്തിന്റെയും, രക്ഷയുടെയും, ക്രിസ്തുവിലുള്ള യഥാര്‍ത്ഥ സന്തോഷത്തിന്റെയും സന്ദേശം ഹൃദയസ്പര്‍ശിയായ വരികളിലൂടെയും മനോഹരമായ സംഗീതത്തിലൂടെയും അവതരിപ്പിക്കുന്നതാണ് ഈ ഗാനം.


ആധുനീക സംഗീതത്തിന്റെ ഭംഗിയും, പരമ്പരാഗത ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ആത്മീയതയും സമന്വയിപ്പിച്ച് ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ രചന ജോജി സാം ജേക്കബും, സംഗീതം സജി പുല്ലാടും നിര്‍വഹിച്ചിരിക്കുന്നു.

അമേരിക്കയിലും, ഇന്ത്യയിലുമായി ചിത്രീകരണം പൂര്‍ത്തിയായി വരുന്ന ഈ ആല്‍ബത്തില്‍ സജി പുല്ലാടിനൊപ്പം മകള്‍ ഡോ. ലിന്‍സ ആന്‍ സജിയും ചേര്‍ന്ന് ആലപിച്ചിരിക്കുന്നു.അത്യാധുനിക ഓഡിയോ എന്‍ജിനീയറിങ് സംവിധാനങ്ങളാല്‍ ലോകോത്തര സൗണ്ട് ട്രീറ്റ്‌മെന്റിലുള്ള ‘കുമ്പനാട് മിക്‌സ് വേവ്‌സ് ഡിജിറ്റല്‍ റെക്കോര്‍ഡിങ്’ സ്റ്റുഡിയോയില്‍ സൗണ്ട് എന്‍ജിനീയര്‍ ജോയല്‍ ജോകുട്ടന്റെ നേതൃത്വത്തിലാണ് പശ്ചാത്തല സംഗീതവും, എഡിറ്റിങ്ങും പുരോഗമിക്കുന്നത്.

പോസ്റ്റര്‍ ഡിസൈനിങ്-ജോഷി ജോസഫ്, ഓഡിയോ-ജി റ്റി വി ഗ്ലോബല്‍, റോജന്‍ ഉമ്മന്‍, വീഡിയോ- രാജ് ഡിജിറ്റല്‍ മീഡിയയും നിര്‍വഹിച്ചിരിക്കുന്നു.സംഗീതാസ്വാദകര്‍ക്ക് ഒരു പുതിയ അനുഭവം തരുന്ന ‘രക്ഷയിന്‍ സന്തോഷം’ എന്ന ഗാനം ആരാധനകളിലും, കണ്‍വെന്‍ഷനുകളിലും പാടി ആരാധിച്ച് ദൈവീകാനുഗ്രഹം പ്രാപിക്കുവാന്‍ ഈ ഗാനം ശ്രവിക്കുന്ന ഏവരെയും സര്‍വ്വേശ്വരന്‍ സഹായിക്കട്ടെ.

വാര്‍ത്ത: സജി പുല്ലാട്

A new Christian music album titled ‘Rakshayin Sanyo’ is set to be released.

Share Email
LATEST excelnclexrn
More Articles
Top