ഹൂസ്റ്റണ്‍: അഡ്വ ജോസഫ് ഐക്കരേത്ത് (82) ഹൂസ്റ്റണില്‍ അന്തരിച്ചു.ഭാര്യ ലീലാമ്മ കുറുപ്പന്തറ കച്ചോലകാലായില്‍ കുടുംബാംഗമാണ്.
മക്കള്‍: അലക്‌സസ് & ക്രിസ്റ്റി (ഹൂസ്റ്റണ്‍), ആല്‍ബി & അനിറ്റ കൊച്ചുവേലിക്കകം (ഹൂസ്റ്റണ്‍).
കൊച്ചുമക്കള്‍:ജോസഫ്, എസക്കിയല്‍, ഹേസല്‍.
മാതാപിതാക്കള്‍: കീഴൂര്‍ ഐക്കരേത്ത് പരേതരായ ചാണ്ടിയും അച്ചാമ്മയും.
സഹോദരങ്ങള്‍:
ജൂലിയ ഐക്കരേത്ത്, കുര്യന്‍ ഐക്കരേത്ത്, ലീലാമ്മ തയ്യില്‍, ത്രേസ്യാമ്മ കണ്ണാശ്ശേരില്‍, മേരി വെട്ടം തടത്തില്‍, സെലിന്‍ പുന്നച്ചാലില്‍, ചിന്നമ്മ ഐക്കരേത്ത്, ഫിലോമിന തെക്കേക്കര, തോമസ് ഐക്കരേത്ത്. (എല്ലാവരും ഹൂസ്റ്റണില്‍). പരേതരായ കോര ഐക്കരേത്ത്, പെണ്ണമ്മ കുന്നാം പടവില്‍.
സംസ്‌കാര ചടങ്ങുകള്‍ ജൂലൈ 5,6 (ഞായര്‍, തിങ്കള്‍) തീയതികളില്‍ മിസ്സൂറി സിറ്റിയിലുള്ള സെന്റ് ജോസഫ്‌സ്സ് സീറോ മലബാര്‍ കാത്തലിക് പള്ളിയില്‍ വെച്ച് നടത്തപ്പെടും. (211 Present St, Missouri City TX 77489). ജൂലൈ 5 ഞായറാഴ്ച വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെ പൊതുദര്‍ശനം. ജൂലൈ 6 തിങ്കളാഴ്ച രാവിലെ 9:30 ന് ദിവ്യബലിയും പ്രാര്‍ത്ഥനാശുശ്രൂഷകളും. 12 മണിക്കു സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. ( 1310 North Main St, Pearland, TX 77581)
ചിക്കാഗോയിലെ ആദ്യകാല മലയാളികളില്‍ ‘വക്കീല്‍ ജോസ്’ എന്നാണ് പരേതന്‍ അറിയപ്പെട്ടിരുന്നത്. 1978 – 1982 കാലയളവില്‍ ചിക്കാഗോ മലയാളി അസോസിയേഷന്റെ സജീവ പ്രവത്തകനായിരുന്നു. പിന്നീട് ഹുസ്റ്റണിലേക്ക് താമസം മാറ്റി. (1982- 1986) 1986 ല്‍ നാട്ടിലേക്ക് മടങ്ങി. 2012 ല്‍ ഹൂസ്റ്റണിലേക്ക് മടങ്ങിയെത്തി വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു അഡ്വ. ജോസഫ് ഐക്കരേത്ത്
Adv. Joseph Aikareth passed away in Houston.
















