സിജെപിയുടെ ആദ്യ പരസ്യ പ്രതിഷേധം നാളെ, കടുത്ത മാർഗ്ഗനിർദ്ദേശങ്ങളുമായി നേതൃത്വം; സുരക്ഷ വിലയിരുത്തി പൊലീസ്

സിജെപിയുടെ ആദ്യ പരസ്യ പ്രതിഷേധം നാളെ, കടുത്ത മാർഗ്ഗനിർദ്ദേശങ്ങളുമായി നേതൃത്വം; സുരക്ഷ വിലയിരുത്തി പൊലീസ്

നാളെ രാജ്യതലസ്ഥാനത്ത് പ്രഖ്യാപിച്ച പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കുന്നവർക്കായി കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി.) കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തുന്നവർ ആരും ഒറ്റയ്ക്ക് വരരുതെന്നും ഗ്രൂപ്പുകളായി മാത്രമേ വരാവൂ എന്നുമാണ് പ്രധാന നിർദ്ദേശം. പ്രതിഷേധത്തിനിടയിൽ ഡൽഹി പൊലീസുകാരോട് യാതൊരു കാരണവശാലും മോശമായി പെരുമാറരുതെന്നും, അവർക്ക് പൂക്കൾ നൽകി തികച്ചും സമാധാനപരമായ രീതിയിൽ വിയോജിപ്പ് അറിയിക്കണമെന്നും പാർട്ടി നേതൃത്വം ആവശ്യപ്പെടുന്നു. പങ്കെടുക്കുന്നവർ ഭക്ഷണം കഴിച്ച ശേഷമേ വരാൻ പാടുള്ളൂ എന്നും, പ്രതിഷേധ പരിപാടികൾ പൂർണ്ണമായും മൊബൈലിലോ ക്യാമറയിലോ ചിത്രീകരിക്കണമെന്നും നിർദ്ദേശത്തിലുണ്ട്.

അതേസമയം, സി.ജെ.പി. പ്രഖ്യാപിച്ച പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്തെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ ഡൽഹി പൊലീസ് ഉന്നതതല യോഗം ചേർന്നു. നിലവിലെ ക്രമസമാധാന സാഹചര്യങ്ങളും വിവിധ ഇന്റലിജൻസ് വിഭാഗങ്ങളിൽ നിന്ന് ലഭിച്ച സുരക്ഷാ വിവരങ്ങളും യോഗം വിശദമായി പരിശോധിച്ചു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ നഗരത്തിൽ സ്വീകരിക്കേണ്ട തുടർനടപടികൾക്കും കർശന സുരക്ഷാ ക്രമീകരണങ്ങൾക്കും പൊലീസ് രൂപം നൽകിയിട്ടുണ്ട്.

വൻ സുരക്ഷാ മുൻകരുതലുകൾക്കിടയിലും പ്രതിഷേധക്കാർ ആരും തന്നെ വിമാനത്താവള പരിസരങ്ങളിൽ കൂട്ടം കൂടരുതെന്ന് സി.ജെ.പി. നേതൃത്വം അണികൾക്ക് ആവർത്തിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷാ അധികൃതരുമായി പൂർണ്ണമായി സഹകരിക്കണമെന്നും മാതൃകാ പൗരന്മാരായി പെരുമാറണമെന്നുമാണ് പാർട്ടി ആഹ്വാനം ചെയ്യുന്നത്. തങ്ങളുടെ ഭാഗത്തുനിന്നുള്ള എല്ലാ പ്രതിഷേധങ്ങളും പൂർണ്ണമായും ഭരണഘടനാപരവും സമാധാനപരവും ആയിരിക്കുമെന്ന് സി.ജെ.പി. നേതൃത്വം വീണ്ടും വ്യക്തമാക്കി.

Share Email
LATEST excelnclexrn
More Articles
Top