സിപിഎമ്മിന് ഭയക്കേണ്ടതായി ഒന്നുമില്ല, നവീൻ ബാബു കേസ് സിബിഐക്ക് വിട്ടതിലെ പ്രതികരണം വളച്ചൊടിച്ചെന്ന് കെ കെ രാഗേഷ്

സിപിഎമ്മിന് ഭയക്കേണ്ടതായി ഒന്നുമില്ല, നവീൻ ബാബു കേസ് സിബിഐക്ക് വിട്ടതിലെ പ്രതികരണം വളച്ചൊടിച്ചെന്ന് കെ കെ രാഗേഷ്

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐയ്ക്ക് വിടാനുള്ള തീരുമാനത്തെക്കുറിച്ച് നടത്തിയ പ്രതികരണം ചിലർ മനഃപൂർവം വളച്ചൊടിക്കുകയാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. തന്റെ പരാമർശങ്ങൾക്ക് തെറ്റായ വ്യാഖ്യാനങ്ങൾ ചമയ്ക്കുന്നവരെ വിമർശിച്ച് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു. “പറഞ്ഞ കാര്യം വളച്ചൊടിച്ചും അതിനുമേൽ വ്യാഖ്യാനങ്ങൾ ചമച്ചും ചിലർ സായൂജ്യമടയുന്നുണ്ട്. വ്യാഖ്യാന പടുക്കൾക്ക് നല്ല നമസ്കാരം” എന്ന് കുറിപ്പിൽ രാഗേഷ് പറഞ്ഞു.

കേസ് സിബിഐയ്ക്ക് വിട്ടതുമായി ബന്ധപ്പെട്ട തന്റെ നിലപാടിനെ സിപിഎമ്മിന് സിബിഐയെ ഭയമാണെന്ന തരത്തിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിപിഐഎമ്മിന് ഈ വിഷയത്തിൽ ഭയക്കേണ്ടതായി യാതൊരു കാര്യവുമില്ലെന്നും രാഗേഷ് വ്യക്തമാക്കി. നവീൻ ബാബു കേസ് സിബിഐക്ക് കൈമാറാനുള്ള തീരുമാനത്തെക്കുറിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചപ്പോൾ സംസ്ഥാന സർക്കാരിന്റെ നയപരമായ തീരുമാനത്തെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

കേരളത്തിന്റെ മുഖ്യമന്ത്രി കേന്ദ്ര ഏജൻസികളോട് കാണിക്കുന്ന അമിത താൽപര്യം അടുത്തിടെയായി പ്രകടമായിരുന്നുവെന്നും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കേന്ദ്ര ഏജൻസികളോടുള്ള സമീപനത്തിന് പിന്നിലെ രാഷ്ട്രീയം എന്താണെന്ന ചോദ്യമാണ് താൻ ഉന്നയിച്ചതെന്നും രാഗേഷ് പറഞ്ഞു. തന്റെ പരാമർശങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്നവർക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. “വ്യാഖ്യാന പടുക്കൾ സ്വൽപം മാറിനിന്ന് കരയുക” എന്ന പരാമർശത്തോടെയാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.

Share Email
LATEST excelnclexrn
Top