അലന്‍ ചെന്നിത്തല
മിഷിഗണ്‍: മാര്‍ത്തോമ്മാ സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിലെ ഏറ്റവും മികച്ച ഇടവകക്കുള്ള ബെസ്‌ററ് പാരിഷ് അവാര്‍ഡ് സുവര്‍ണ ജൂബിലിയിലേക്കു കടക്കുന്ന ഡിട്രോയിറ്റ് മാര്‍ത്തോമ്മാ ഇടവകയ്ക്കുലഭിച്ചു. ഇടവക ജനങ്ങളുടെ ആത്മീയ പരിപോഷ ണത്തിനായ് ആരാധനയിലൂടെയും വചന പഠനത്തിലൂടെയും ഇടവക തലത്തില്‍ നടത്തപ്പെട്ട പരുപാടികള്‍, സാമൂഹ്യ നന്മക്കായി നടപ്പാക്കിയ ജീവ കാരുണ്യ പദ്ധതികള്‍, സാമ്പത്തിക ഇടപാടുകളുടെ സുതാര്യതയും ഒപ്പം ജനങ്ങളുടെ പങ്കാളിത്തത്തോടെ വ്യത്യസ്തമായ പ്രോഗ്രാമുകള്‍ നടപ്പാക്കാന്‍ പാരിഷ് ഭാരവാഹികള്‍ നല്‍കിയ മികച്ച നേതൃത്വം, ഭദ്രാസന പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം എന്നിവ പരിഗണിച്ചാണ് ഈ അവാര്‍ഡ്.
ഭദ്രാസന അസംബ്ലി സമ്മേളനത്തില്‍ വെച്ച് ഭദ്രാസന അദ്ധ്യക്ഷന്‍ ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പായില്‍ നിന്നും ഡിട്രോയിറ്റ് മാര്‍ത്തോമ്മാ ഇടവക വികാരി റവ. ജോബിന്‍ ജോസ്, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ബോബന്‍ ജോര്‍ജ്, ഷോണ്‍ തോമസ്, യൂത്ത് ഫെലോഷിപ്പ് ഭദ്രാസന സെക്രട്ടറിയും അസംബ്ലി അംഗവുമായ ഇവാഞ്ചലിന്‍ ജോണ്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. അതേതുടര്‍ന്ന് ഡിട്രോയിറ്റ് മാര്‍ത്തോമ്മാ പള്ളിയിലെ ആരാധനക്ക് ശേഷം വികാരി റവ. ജോബിന്‍ ജോസില്‍ നിന്നും ഇടവക ഭാരവാഹികള്‍ക്കു വേണ്ടി സെക്രട്ടറി വിനോദ് തോമസ്, ലെയ്ലീഡര്‍ വര്‍ഗീസ് എബ്രഹാം, അക്കൗണ്ട് ട്രസ്റ്റി ബോബന്‍ ജോര്‍ജ് എന്നിവര്‍ അവാര്‍ഡ് സ്വീകരിച്ചു.
അര നൂറ്റാണ്ട് പിന്നിടുന്ന ഡിട്രോയിറ്റ് മാര്‍ത്തോമ്മാ ഇടവക നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന് മികച്ച പിന്‍തുണയും നേതൃത്വവും നല്‍കുന്ന ഇടവകയാണ്. 2026-2029 വര്‍ഷത്തേക്കുള്ള ഭദ്രാസന കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഡിട്രോയിറ്റ് മാര്‍ത്തോമ്മാ ഇടവക അംഗമായ ഷോണ്‍ തോമസ് നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരുപാടികളാണ് ക്രമീകരിക്കുന്നത് എന്ന് ഇടവക ഭാരവാഹികള്‍ അറിയിച്ചു.
Detroit Mar Thoma Church wins North American Diocese’s Best Church Award















