ഒന്റാറിയോ) കാനഡയിലെ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് വെസ്റ്റേണ്‍ ഒന്റാറിയോയുടെ വാര്‍ഷിക പൊതുയോഗം ലണ്ടനിലെ ക്നായി തൊമ്മന് പാരിഷ് ഹാളില്‍ നടന്നു. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സംഘടനയുടെ അഭിമാന പദ്ധതിയായ ZIKHRONO സുവനീറിന്റെ കവര്‍ പേജ് പ്രകാശനവും യോഗത്തില്‍ സംഘടിപ്പിച്ചു.
ZIKHRONO സുവനീറിന്റെ കവര്‍ പേജ് സേക്ട്ര്ട് ഹാര്‍ട്ട് പള്ളി വികാരി ഫാ. സജി ചാഴിശ്ശേരില്‍ പ്രകാശനം ചെയ്തു. ക്നാനായ സമുദായത്തിന്റെ ചരിത്രം, പൈതൃകം, പാരമ്പര്യങ്ങള്‍, പ്രാര്‍ത്ഥനകള്‍, അംഗങ്ങളുടെയും കുട്ടികളുടെയും സര്‍ഗാത്മക രചനകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് സുവനീര്‍.
സുവനീറിന്റെ എഡിറ്റര്‍മാരായ ഷിജോ സിറിയക് പീടികയിലിനെയും സിനു ബേബി മുളയാനിക്കലിനെയുംയോഗത്തില് ആദരിക്കുകയും അഭിനന്ദനോപഹാരങ്ങള് നല്‍കുകയും ചെയ്തു. കഴിഞ്ഞ അധ്യയന വര്‍ഷം ഗ്രേഡ് 8, ഗ്രേഡ് 12 പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും പുരസ്കാരങ്ങള്‍ നല്കി.
നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ രണ്ടുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മനു തമ്പി കോരപ്പള്ളില്‍ കെസിസി പ്രസിഡന്റായും സുജില്‍ സാബു തറപ്പേല്‍ വിമന്‍സ് ഫോറം പ്രസിഡന്റായും ജോഹാന്‍ ജെന്സണ് വെങ്ങാലില്‍ KCYL പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ രണ്ടുവര്‍ഷമായി സംഘടനയെ നയിച്ച പ്രസിഡന്റ് ഫെബി തൈക്കകത്തിന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും സമര്‍പ്പണത്തിനും പൊതുയോഗം നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തി.
ZIKHRONO സുവനീറിന്റെ അച്ചടിപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അടുത്ത ഒരു മാസത്തിനുള്ളില്‍ എല്ലാ അംഗങ്ങള്‍ക്കും വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും നിലവിലെ പ്രസിഡന്റ് യോഗത്തെ അറിയിച്ചു. പുതിയ നേതൃത്വത്തില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാകുമെന്ന പ്രതീക്ഷയോടെ വാര്‍ഷിക പൊതുയോഗം സമാപിച്ചു.
New Leadership for Knanaya Catholic Congress Western Ontario: Manu Thampi Korappallil as President; Sujil Sabu Tharappel as Women’s Forum President.
















