pulimoottil

ഇറാന്‍ വെടിവെച്ചിട്ട അപ്പാച്ചെ ഹെലികോപ്ടറിലെ പൈലറ്റുമാരെ രക്ഷിച്ചത് ഡ്രോണ്‍ ബോട്ട് ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്

ഇറാന്‍ വെടിവെച്ചിട്ട അപ്പാച്ചെ ഹെലികോപ്ടറിലെ പൈലറ്റുമാരെ രക്ഷിച്ചത് ഡ്രോണ്‍ ബോട്ട് ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ഇറാന്‍ വെടിവെച്ചിട്ട അമേരിക്കയുടെ അപ്പാച്ചെ ഹെലികോപ്ടറിലെ പൈലറ്റുമാരെ സുരക്ഷിതമായി രക്ഷിച്ചത് ഡ്രോണ്‍ ബോട്ട് ഉപയോഗിച്ചെന്നു റിപ്പോര്‍ട്ട്. ഇറാന്റെ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ഹോര്‍മൂസ് കടലിടുക്കിനു സമീപമാണ് അപ്പാച്ചെ യുദ്ധ ഹെലിക്കോപ്ടര്‍ തകര്‍ന്നു വീണത്. തുടര്‍ന്ന് അമേരിക്കന്‍ നാവികസേന തങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി മനുഷ്യരില്ലാത്ത ഡ്രോണ്‍ ബോട്ട് ഉപയോഗിച്ച് ഈ പൈലറ്റുമാരെ രക്ഷപെടുത്തുകയായിരുന്നു.

24 അടി നീളമുള്ള നിര്‍മിതി ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന സറോണിക് കോര്‍സെയര്‍ എന്ന സ്വയംനിയനയന്ത്രി ബോട്ട് ഉപയോഗിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.മനുഷ്യരില്ലാ വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാനുള്ള അമേരിക്കന്‍ പ്രതിരോധ വകുപ്പായ പെന്റഗണിന്റെ പദ്ധതിയുടെ ഭാഗമാണ് ഈ ബോട്ട്.

1,000 പൗണ്ട് വരെ ഭാരം വഹിക്കാന്‍ കഴിയുന്ന ഈ ബോട്ട് മണിക്കൂറില്‍ ഏകദേശം 140 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കും. അമേരിക്കന്‍ നാവികസേനയുടെ ടാസ്‌ക് ഫോഴ്‌സ് 59 ന്റെ ഭാഗായുള്ളതാണ് ഈ ബോട്ട്. 2025 ഡിസംബറിലാണ് സറോണിക് കോര്‍സെയര്‍ പൂര്‍ണ പ്രവര്‍ത്തനസജ്ജമായത്.


Drone boat reportedly used to rescue pilots of Apache helicopter shot down by Iran

Share Email
LATEST excelnclexrn
More Articles
Top